മരടില്‍ കുടിവെള്ളം മുടങ്ങുന്നതായി പരാതി

എറണാകുളം മരട് നഗരസഭാ പരിധിയില്‍ കുടിവെള്ളം മുടങ്ങുന്നുവെന്ന് പരാതി. മരട് പ്രദേശത്ത് പലയിടത്തും പൈപ്പ് പൊട്ടി വെള്ളം ചോരുന്നതാണ് പ്രശ്‍നം. പ്രശ്‍നത്തിന് ശാശ്വത പരിഹാരം തേടി നഗരസഭാ കൌണ്‍സിലര്‍മാര്‍ എറണാകുളം ജലവിഭവ വകുപ്പ് എഞ്ചിനീയര്‍മാരുടെ ഓഫീസി‍ കുത്തിയിരിപ്പ് സമരം നടത്തി. കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയിട്ട് ഒരു മാസം കഴിഞ്ഞു. കുണ്ടന്നൂരില്‍ മേല്‍പ്പാല നിര്‍മ്മാണം നടക്കുന്നതിനാല്‍ സര്‍വീസ് റോഡിലൂടെ ഭാരമേറിയ വാഹനങ്ങള്‍ പോകുന്നതാണ് കാരണമെന്ന് അധികൃതര്‍. ഒടുവില്‍ നഗരസഭയിലെ മൂന്ന് വാര്‍ഡുകളിലായി ആയിരത്തിലധികം കുടുംബങ്ങളില്‍ വെള്ളം മുടങ്ങുന്നതും പതിവായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തില്‍ കൌണ്‍സിലര്‍മാര്‍ തന്നെ രംഗത്ത് എത്തി.

 

Video Top Stories