Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലെർട് ; കൊല്ലം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി

കൊല്ലം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴക്ക് കാരണം

Yellow alert in 7 districts , heavy rain likely in kerala today
Author
Trivandrum, First Published Sep 26, 2019, 9:42 AM IST

തിരുവനന്തപുരം:  സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലെർട്. വടക്കൻ ജില്ലകളായ കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് എന്നീ ജില്ലകളിലും ഇടുക്കിയിലും ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലെർട് പ്രഖ്യാപിച്ചത്. ആന്ധ്രാ തീരത്തെ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ആണ് മഴക്ക് കാരണം. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. നാളെയോടെ മഴ കുറയുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്നലെ യെല്ലോ അലെർട് ആയിരുന്നു.  

അലെർട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തലസ്ഥാന ജില്ലയടക്കമുള്ള തെക്കൻ ജില്ലകളിലും പരക്കെ മഴയാണുണ്ടാകുന്നത്. തലസ്ഥാന നഗരത്തിലെ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. രാത്രി മുതൽ തുടരുന്ന മഴയിൽ വെളളക്കെട്ട് രൂപപ്പെട്ടതോടെ പലയിടങ്ങളിലും ഗതാഗത കുരുക്കും  രൂക്ഷമായിട്ടുണ്ട്.

മഴ കനത്തതിനെ തുടർന്ന് കൊല്ലം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതൽ കൊല്ലം നഗരപരിധിയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലാണ്  അവധി പ്രഖ്യാപിച്ചത്.CBSE, ICSE തുടങ്ങി എല്ലാ സിലബസിലുമുള്ള വിദ്യാലയങ്ങൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. അങ്കണവാടികൾ തുറക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് അവധിയായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്‌/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിനത്തിന് പകരം അദ്ധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ നടപടി സ്വീകരിക്കാനും നിർദേശം ഉണ്ട്.

Follow Us:
Download App:
  • android
  • ios