Asianet News MalayalamAsianet News Malayalam

ഭാര്യയുമായി വഴക്കിട്ടു; മനംനൊന്ത് ഫേസ്ബുക്ക് ലൈവില്‍ യുവാവ് തൂങ്ങി മരിച്ചു

ഭാര്യയുമായി വഴക്കിട്ട ശേഷം മനം നൊന്ത യുവാവ് ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്തു. ഗുരുഗ്രാമിൽ അമിത് ചൗഹാനെന്ന 28 കാരനാണ് തന്റെ അവസാന ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട് ജീവനൊടുക്കിയത്

youth live streams suicide on Facebook after fight with wife
Author
Gurugram, First Published Aug 1, 2018, 9:39 AM IST

ദില്ലി: ഭാര്യയുമായി വഴക്കിട്ട ശേഷം മനം നൊന്ത യുവാവ് ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്തു. ഗുരുഗ്രാമിൽ അമിത് ചൗഹാനെന്ന 28 കാരനാണ് തന്റെ അവസാന ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട് ജീവനൊടുക്കിയത്. ഇയാളും ഭാര്യ പ്രീതിയും തമ്മിൽ ചില കുടുംബ പ്രശ്നങ്ങളെച്ചൊല്ലി തർക്കമുണ്ടായതായി പൊലീസ് വ്യക്തമാക്കി. 
 
ഭർത്താവുമായുണ്ടായ വഴക്കിനൊടുവില്‍ കഴിഞ്ഞ ദിവസം പ്രീതി തന്റെ മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.  ഇതിൽ മനംനൊന്ത ചൗഹാൻ ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ്  അറിയിച്ചു. ഇയാൾ മാനസിക സമ്മർദ്ദത്തിന് റോത്തക്കിലെ പി.ജി.ഐ.എം.സ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അമിത് പ്രീതി ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്.

തന്റെ അവസാന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കണമെന്നും ഇയാൾ തന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുടുംബാംഗങ്ങൾ ചൊവ്വാഴ്ച പൊലീസിനെപ്പോലും അറിയിക്കാതെ ചൗഹാന്റെ മൃതദേഹം സംസ്ക്കരിച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios