Asianet News MalayalamAsianet News Malayalam

ലിവിങ് ടുഗെതര്‍ അവസാനിപ്പിച്ച യുവതിയെ യുവാവ് വെടിവച്ച് വീഴ്ത്തി

ദില്ലി ഭാരത് നഗര്‍ മേഖലയിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവതിയ്ക്കാണ് വെടിയേറ്റത്. അക്രമിയെ പൊലീസ് പിന്നീട് പിടികൂടി.

youth shot women for ending relatioship
Author
New Delhi, First Published Aug 6, 2018, 11:24 AM IST


ദില്ലി: വര്‍ഷങ്ങളായുള്ള ലിവിങ് ടുഗെതര്‍ ബന്ധം ഉപേക്ഷിച്ച ഇരുപത്തിനാലുകാരിയെ യുവാവ് വെടിവച്ച് വീഴ്ത്തി. ദില്ലി ഭാരത് നഗര്‍ മേഖലയിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവതിയ്ക്കാണ് വെടിയേറ്റത്. അക്രമിയെ പൊലീസ് പിന്നീട് പിടികൂടി.

യുവതിയെ വെടിവച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ യുവതി പിരിയാനുള്ള തീരുമാനം എടുത്തതാണ് യുവതിയെ അക്രമിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണമെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. 

ലിവിങ് ടുഗെതര്‍ ബന്ധം അവശേഷിപ്പിച്ച് ബന്ധു വീട്ടിലേക്ക് പോയ യുവതിയെ യുവാവ് അവിടെയെത്തി വെടിവയ്ക്കുകയായിരുന്നു. യുവതിയുടെ കരച്ചില്‍ കേട്ട് ബന്ധുക്കള്‍ എത്തിയപ്പോഴേക്കും യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ആശുപത്രിയിലെത്തിച്ച യുവതി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

Follow Us:
Download App:
  • android
  • ios