advertisement

ഏഷ്യാനെറ്റ് ന്യൂസ് - നഴ്സിംഗ് എക്സലൻസ് അവാർഡ് 2022

രണ്ടുവർഷത്തിനു ശേഷം ഗൾഫ്‌ രാജ്യങ്ങൾ മാസ്ക് ഉപേക്ഷിക്കുമ്പോൾ ആദരവോടെ ഓർക്കേണ്ട ഒരു വിഭാഗമുണ്ട്, ആരോഗ്യമേഖലയിലെ പ്രവർത്തകർ. പ്രത്യേകിച്ചു ആതുരസേവന രംഗത്ത് അർപ്പണബോധത്തിന്റെ മാതൃകയായ നഴ്സുമാർ. കേവലം ഒരു തൊഴിൽ എന്നതിനുമപ്പുറം കാരുണ്യവും സ്നേഹവും നൽകി ഒരുപാട് മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നവർ. മഹാമാരിയുടെ ഈ കാലത്ത് ലോകം നിശ്ചലമായപ്പോൾ രാപ്പകൽ ഇല്ലാതെ കരുതലിന്റെ വെളിച്ചമേന്തി ലോകത്തെ നയിച്ചവർ. ഇതിനിടെ ജീവൻ പൊളിഞ്ഞുപായവരും ഏറെ. എല്ലാ ഗൾഫ്‌ രാജ്യങ്ങളിലെയും നഴ്സുമാർ അംഗീകരിക്കപ്പെടണം. ഇതിന്റെ ആദ്യപടിയായി കുവൈത്തിൽ ആതുര ചികിത്സാ രംഗത്ത് മികവ് തെളിയിച്ച നഴ്സുമാരെ ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് 2022 ന്റെ എൻട്രികൾ ക്ഷണിക്കുന്നു. നഴ്സിംഗ് എക്സലൻസ് അവാർഡിനെക്കുറിച്ച്

  1. കുവൈത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച നഴ്സിംഗ് സമൂഹത്തിന്റെ വിജയഗാഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് നഴ്സിംഗ് എക്സലൻസ് അവാർഡ് 2022.
  2. നഴ്സിംഗ് സമൂഹത്തിന്റെ ആത്മാർത്ഥവും സമർപ്പിതവുമായ ശ്രമങ്ങളെ ലോകത്തെ അറിയിക്കുക
  3. കോവിഡ് കാലത്ത് സമാനതകളില്ലാത്ത പ്രവർത്തനത്തിലൂടെ പൊതുസമൂഹത്തിന് ആശ്രയമായവരെ ആദരിക്കുക
  4. മിഡിൽഈസ്റ്റിൽ ഒരു മലയാള ദൃശ്യ മാധ്യമ സ്ഥാപനം  നഴ്സ് സമൂഹത്തിനൊരുക്കുന്ന  ആദ്യ അവാർഡ്

നഴ്സുമാരുടെ പരിശ്രമങ്ങളും ത്യാഗങ്ങളും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് ഒരുക്കുന്നത്. ഇതിനായി കുവൈത്തിലെ നഴ്സിംഗ് സ്റ്റാഫുകളിൽ നിന്ന് ഞങ്ങൾ സജീവ പങ്കാളിത്തം തേടുന്നു. ആരോഗ്യസംരക്ഷണത്തിലും സമൂഹത്തിലും നഴ്സുമാർ നടത്തിയ ശ്രമങ്ങളെ അംഗീകരിച്ചുള്ള ഈ പുരസ്കാരം നഴ്സുമാരുടെ വിജയഗാഥ ലോകവുമായി പങ്കിടാൻ സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് 2022

കുവൈത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ വിജയഗാഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് നഴ്സിംഗ് എക്സലൻസ് അവാർഡ് 2022

നഴ്സിംഗ് സമൂഹത്തിന്റെ ആത്മാർത്ഥവും സമർപ്പിതവുമായ ശ്രമങ്ങളും ലോകത്തെ അറിയിക്കുക

മിഡിൽഈസ്റ്റിൽ ഒരു മലയാള ദൃശ്യ മാധ്യമ സ്ഥാപനം നഴ്സ് സമൂഹത്തിനൊരുക്കുന്ന ആദ്യ അവാർഡ്

നാം ജനിക്കുമ്പോൾ ആദ്യം കാണുന്ന മുഖം, നമ്മുടെ വേദന ഒഴിവാക്കുന്ന, നമ്മുടെ ഹൃദയം കേൾക്കുന്ന, പുഞ്ചിരി തൂകുന്ന നഴ്സുമാരുടെ പരിശ്രമങ്ങൾക്കും ത്യാഗങ്ങൾക്കും നമ്മൾ അറിയേണ്ടതുണ്ട് , അവ ലോകത്തിന്‍റെ മുൻപില്‍ അറിയിക്കുക എന്നത് നമ്മുടെ കടമയാണ്. ആയതിനാല്‍ തന്നെ “ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് 2022 തിനായി കുവൈത്തിലൊട്ടാകെയുള്ള നഴ്സിംഗ് സ്റ്റാഫുകളിൽ നിന്ന് ഞങ്ങൾ സജീവ പങ്കാളിത്തം തേടുന്നു. ആരോഗ്യസംരക്ഷണത്തിലും സമൂഹത്തിലും നഴ്‌സുമാർ നടത്തിയ ശ്രമങ്ങളെ അംഗീകരിച്ചുള്ള ഈ അവാര്‍ഡ് നഴ്സുമാരുടെ വിജയഗാഥ ലോകവുമായി പങ്കിടാൻ സഹായിക്കും.

categories

അഞ്ചു  വിഭാഗങ്ങളിലായാണ് ഏഷ്യാനെറ്റ് ന്യൂസ്  നഴ്സിംഗ് എക്സലൻസ് പുരസ്കാരം നൽകുന്നത്. കുവൈത്തിൽ ജോലിചെയ്യുന്ന മലയാളികളായ അംഗീകൃത നഴ്സുമാർക്ക്  മാത്രമാണ് പുരസ്കാരം.

കോവിഡ് കാലത്തെ സേവനകളിലൂടെ അത്ഭുതപ്പെടുത്തിയ നഴ്സുമാരെ നിങ്ങൾക്കും നിർദേശിക്കാം

category 1
യൂത്ത്‌ ഐക്കൺ മാനദണ്ഡം
  1. പഠന കാലത്ത് പാഠ്യ- പഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ചവർ
  2. ചുരുങ്ങിയ വർഷത്തിനുള്ളിൽ കുവൈത്തിലെ ആരോഗ്യമേഖലയിൽ നൽകിയ സംഭാവനകൾ
  3. പ്രായം  മുപ്പത് വയസ്സിൽ താഴെയായിരിക്കണം
  4. സ്വയമോ , പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം
category 2
നേഴ്‌സ് ഓഫ് ദി ഇയർ മാനദണ്ഡം
  1. കുവൈത്തിൽ ചുരുങ്ങിയത് 15 വർഷത്തെ പ്രവർത്തന പരിചയം
  2. നേതൃത്വമികവ്
  3. 2020-21 കാലയളവിൽ മഹാമാരിക്കാലത്ത് നൽകിയ സംഭാവനകൾകൂടി പരിഗണിക്കും
  4. സ്വയമോ , പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം
category 3
ലൈഫ് ടൈം അച്ചീവ്‌മെന്റ് മാനദണ്ഡം
  1. കുവൈത്തിൽ 30വർഷത്തിൽ കൂടുതൽ പ്രവർത്തന പരിചയം
  2. നേതൃപാടവ മികവ് കൂടി പരിഗണിക്കും
  3. സ്വയമോ , പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം
category 4
നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ മാനദണ്ഡം
  1. കുവൈറ്റിൽ ചുരുങ്ങിയത് 20 വർഷത്തെ പ്രവർത്തന പരിചയം
  2. നഴ്സിംഗ് ഇൻചാർജ് പദവിയിൽ 2വർഷം പ്രവർത്തിച്ചിരിക്കണം
  3. നേതൃപാടവ മികവു കൂടി പരിഗണിക്കും
  4. സ്വയം നാമനിർദേശം ചെയ്യാം
category 5
കോവിഡ് വാരിയർ മാനദണ്ഡം
  1. 2020-21 കാലയളവിൽ മഹാമാരിക്കാലത്ത് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ
  2. സ്വയമോ , പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നാമനിര്‍ദ്ദേശം ചെയ്യാം