ബ്രസല്‍സ്: ഗ്രീക്ക് താരം സ്റ്റെഫാനോ സിറ്റ്സിപാസിന്‍റെ രോഷപ്രകടനത്തിനിരയായി അച്ഛന്‍ അപ്പോസ്തലോസ്. എടിപി കപ്പിനിടെ ക്ഷുഭിതനായ സിറ്റ്സിപാസ്, റാക്കറ്റ് വീശിയപ്പോള്‍ പരിശീലകന്‍ കൂടിയായ അച്ഛന് പരിക്കേൽക്കുകയായിരുന്നു. ടൈബ്രക്കറിലൂടെ ആദ്യസെറ്റ് നഷ്ടമായതാണ് സിറ്റ്സിപാസിനെ ചൊടിപ്പിച്ചത്.

സ്തബ്ധനായ അപ്പോസ്തലോസ് മകന്‍റെ അടുത്തുനിന്ന് മാറി. അടുത്തുണ്ടായിരുന്ന അമ്മ ജൂലിയ, ഉടന്‍ തന്നെ സിറ്റ്സിപാസിന് സമീപത്തെത്തി താരത്തെ ശകാരിച്ചു. മന:പ്പൂര്‍വ്വം സംഭവിച്ചതല്ലെന്നും, ക്ഷോഭപ്രകടനം നിര്‍ഭാഗ്യകരമായിപ്പോയെന്നും സിറ്റ്സിപാസ് പിന്നീട് പ്രതികരിച്ചു.

ടെന്നിസിലെ വികൃതി പയ്യനായി അറിയപ്പെടുന്ന നിക്ക് കിര്‍ഗിയോസിനെതിരായ മത്സരത്തിലാണ് സിറ്റ്സിപാസിന് നിയന്ത്രണം നഷ്ടമായതെന്നതും ശ്രദ്ധേയമാണ്. ലോക ആറാം നമ്പര്‍ താരമായ സിറ്റ്സിപാസിന് അംപയര്‍ താക്കീത് നൽകി