Asianet News MalayalamAsianet News Malayalam

ആരോഗ്യത്തിന് പ്രാധാന്യം നല്‍കണം; ഒളിംപിക്‌സ് മാറ്റിവെക്കണമെന്ന് കാള്‍ ലൂയിസ്

ടോക്കിയോ ഒളിംപിക്‌സ് മാറ്റിവെയ്ക്കണമെന്ന് അമേരിക്കന്‍ അത്ലറ്റിക്‌സ് ഇതിഹാസം കാള്‍ ലൂയിസ്. 2022ലെ ശൈത്യകാല ഒളിംപിക്‌സിന് ശേഷം ഗെയിംസ് നടത്താവുന്നതാണെന്നും കാള്‍ ലൂയിസ് പറഞ്ഞു.

Carl Lewis wants Olympics postponed for two years
Author
New York, First Published Mar 23, 2020, 2:26 PM IST

ന്യൂയോര്‍ക്ക്: ടോക്കിയോ ഒളിംപിക്‌സ് മാറ്റിവെയ്ക്കണമെന്ന് അമേരിക്കന്‍ അത്ലറ്റിക്‌സ് ഇതിഹാസം കാള്‍ ലൂയിസ്. 2022ലെ ശൈത്യകാല ഒളിംപിക്‌സിന് ശേഷം ഗെയിംസ് നടത്താവുന്നതാണെന്നും കാള്‍ ലൂയിസ് പറഞ്ഞു. ഒളിംപിക്‌സ് നേരത്തെ നിശ്ചയിച്ച പ്രകാരം നടത്തണോ അതോ മാറ്റിവയ്ക്കണോ എന്നുള്ള കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ലൂയിസിന്റെ പ്രസ്താവന.

ഗെയിംസ് നീട്ടണമെന്ന അമേരിക്കന്‍ നീന്തല്‍ ഫെഡറേഷന്റെയും അമേരിക്കന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിന്റെയും അഭിപ്രായത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനിശ്ചിതത്വം താരങ്ങള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുമെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ ഗെയിംസ് മാറ്റുന്നത് ഏവരും അംഗീകരിക്കുമെന്നും കാള്‍ ലൂയിസ് കൂട്ടിച്ചേര്‍ത്തു. 

ഒമ്പത് ഒളിംപിക് സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള ലൂയിസിനെ നൂറ്റാണ്ടിലെ ഒളിംപ്യന്‍ ആയി രാജ്യാന്തര ഒളിമംപിക് സമിതി തെരഞ്ഞെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios