Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ താരങ്ങള്‍ കബഡി ചാമ്പ്യന്‍ഷിപ്പിന് പാകിസ്ഥാനില്‍; വിവാദം

60 അംഗ സംഘമാണ് കഴിഞ്ഞ ദിവസം വാഗാ അതിർത്തി വഴി കബഡി ടൂര്‍ണമെന്‍റിനായി പാകിസ്ഥാനിലെത്തിയത്. ലോക കബഡി ചാമ്പ്യന്‍ഷിപ്പിനെത്തിയ ഇന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലെന്നാണ് വിവരം.

controversy in Indian team reach Pakistan for Kabaddi World Cup
Author
Lahore, First Published Feb 13, 2020, 4:21 PM IST

കബഡി ടൂർണമെന്റിനായി ഇന്ത്യൻ താരങ്ങൾ പാകിസ്ഥാനിലേക്ക് പോയതില്‍ വിവാദം കനക്കുന്നു. കായിക മേഖലയിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഒരുവിധ ബന്ധവും നിലവിലില്ലാത്ത സാഹചര്യത്തിൽ, ആരെയും അറിയിക്കാതെയുള്ള ടീമിന്റെ യാത്ര അംഗീകരിക്കാനാവില്ലെന്നും താരങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നുമാണ് കായിക മന്ത്രാലയത്തിന്‍റെ നിലപാട്.

60 അംഗ സംഘമാണ് കഴിഞ്ഞ ദിവസം വാഗാ അതിർത്തി വഴി കബഡി ടൂര്‍ണമെന്‍റിനായി പാകിസ്ഥാനിലെത്തിയത്. ലോക കബഡി ചാമ്പ്യന്‍ഷിപ്പിനെത്തിയ ഇന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലെന്നാണ് വിവരം. ഇവര്‍ക്ക് വിസ ലഭിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്നുമാണ് കിരണ്‍ റിജിജു പറയുന്നത്.

പാകിസ്ഥാനിലേക്ക് കബഡി താരങ്ങള്‍ പോയത് ഫെഡറേഷന്‍റെ അനുമതി കൂടാതെയാണെന്നാണ് വിവരം. ശനിയാഴ്ചയാണ് ഇന്ത്യയില്‍ നിന്നുള്ള കബഡി താരങ്ങള്‍ പാകിസ്ഥാനിലെത്തിയത്. ഒരുകോടി രൂപയാണ് ചാമ്പ്യന്‍മാര്‍ക്കുള്ള സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 75 ലക്ഷം രൂപയാണ് സമ്മാനം. ഇത്രയുമധികം പേർ എങ്ങനെ പാക് വീസ തരപ്പെടുത്തിയെന്നത് വിദേശകാര്യ മന്ത്രാലയം പരിശോധിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios