Asianet News MalayalamAsianet News Malayalam

ലിയാന്‍ഡര്‍ പെയ്‌സ് വീണ്ടും ഇന്ത്യന്‍ ടീമിൽ; ഡേവിസ് കപ്പ് കളിക്കും

പെയ്സ് അടങ്ങിയ അഞ്ച് അംഗ ടീമിന്‍റെ പട്ടിക രാജ്യാന്തര ടെന്നിസ് ഫെഡറേഷന് കൈമാറിയതായി അഖിലേന്ത്യാ ടെന്നിസ് ഫെഡറേഷന്‍ വ്യക്തമാക്കി

Davis Cup Leander Paes in Indian Squad
Author
Delhi, First Published Feb 26, 2020, 9:44 AM IST

ദില്ലി: വെറ്ററന്‍ ടെന്നിസ് താരം ലിയാന്‍ഡര്‍ പെയ്സ് വീണ്ടും ഇന്ത്യന്‍ ടീമിൽ. ക്രൊയേഷ്യക്കെതിരായ മത്സരത്തിനുള്ള ഡേവിസ് കപ്പ് ടീമിലാണ് പെയ്‌സിനെ ഉള്‍പ്പെടുത്തിയത്. പെയ്സ് അടങ്ങിയ അഞ്ച് അംഗ ടീമിന്‍റെ പട്ടിക രാജ്യാന്തര ടെന്നിസ് ഫെഡറേഷന് കൈമാറിയതായി അഖിലേന്ത്യാ ടെന്നിസ് ഫെഡറേഷന്‍ വ്യക്തമാക്കി. 

സിംഗിള്‍സില്‍ സുമിത് നാഗല്‍, പ്രജ്നേഷ് ഗുണേശ്വരന്‍, രാംകുമാര്‍ രാമനാഥന്‍ എന്നിവരെയും ഉള്‍പ്പെടുത്തി. ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ പെയ്സിന്‍റെ പങ്കാളിയാകും. റിസര്‍വ്വ് താരമായി ഡബിള്‍സ് സ്‌പെഷ്യലിസ്റ്റ് ദിവിജ് ശരണിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്‌ട്ര, ബെംഗളൂരു ഓപ്പണിലെ മികച്ച ഫോമും ടെന്നിസിലെ അവസാന വര്‍ഷമെന്നതും കണക്കിലെടുത്താണ് പെയ്സിനെ ടീമിലെടുത്തതെന്ന് എഐടിഎ അറിയിച്ചു. 

ശരണിന്‍റെ കൂടി സമ്മതത്തോടെയാണ് ടീം പ്രഖ്യാപനമെന്നും അധികൃതര്‍ വ്യക്തമാക്കി. അടുത്ത മാസം ആറിനും ഏഴിനും ക്രൊയേഷ്യയിലെ സാഗ്രേബിലാണ് മത്സരങ്ങള്‍.
യോഗ്യതാ റൗണ്ടിലെ 24 ടീമുകളില്‍ ഒന്നാം സീഡാണ് ക്രൊയേഷ്യ. ബോര്‍നാ ചോറിച്ച്, മാരിന്‍ ചിലിച്ച് എന്നീ പ്രമുഖ താരങ്ങള്‍ ഉള്ള ക്രൊയേഷ്യക്ക് മേൽക്കൈ ഉണ്ടെന്നാണ് വിലയിരുത്തൽ.

Follow Us:
Download App:
  • android
  • ios