Asianet News MalayalamAsianet News Malayalam

ഒളിംപിക്‌സ് സ്വര്‍ണമെന്ന ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മേരി കോം

ഇതിനായി ഈ പ്രായത്തിലും കഠിനാധ്വാനം ചെയ്യുന്നു. ഒളിംപിക്സിലായാലും ലോക ചാംപ്യന്‍ഷിപ്പിലായാലും ചാംപ്യനാവാന്‍ രഹസ്യ മന്ത്രങ്ങളൊന്നുമില്ല. നിലയ്ക്കാത്ത പോരാട്ട വീര്യം മാത്രമാണ് തന്റെ കരുത്തെന്നും മേരി കോം പറഞ്ഞു.

Mary Kom says Will not give up until I win gold at Olympics
Author
Imphal, First Published Apr 2, 2020, 2:54 PM IST

ഇംഫാല്‍: ഒളിംപിക്സില്‍ സ്വര്‍ണം നേടാതെ തന്റെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഇന്ത്യന്‍ ബോക്സിങ് ഇതിഹാസം മേരി കോം. കോവിഡിനെ തുടര്‍ന്ന് ഒളിംപിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചതില്‍ നിരാശയുണ്ടെങ്കിലും തന്റെ പോരാട്ടവീര്യത്തെ ഇത് ബാധിക്കില്ലെന്നും മേരി കോം പറഞ്ഞു. ഒളിംപിക്സില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം.

ഇതിനായി ഈ പ്രായത്തിലും കഠിനാധ്വാനം ചെയ്യുന്നു. ഒളിംപിക്സിലായാലും ലോക ചാംപ്യന്‍ഷിപ്പിലായാലും ചാംപ്യനാവാന്‍ രഹസ്യ മന്ത്രങ്ങളൊന്നുമില്ല. നിലയ്ക്കാത്ത പോരാട്ട വീര്യം മാത്രമാണ് തന്റെ കരുത്തെന്നും മേരി കോം പറഞ്ഞു. 

നേരത്തെ യുഎസ് സ്പ്രിന്റര്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പ്രായം തനിക്കൊരു തടസ്സമാവുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അതിന് സത്യവുമായി ഒരു ബന്ധവുമില്ല. കൃത്യമായ ശരീര പരിചരണവും ഉറച്ച ആത്മവിശ്വാസവും തന്നെ ലക്ഷ്യത്തില്‍ എത്തിക്കുമെന്നും മുപ്പത്തിയെട്ടുകാരനായ ഗാറ്റ്‌ലിന്‍ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios