മൂഡിബദ്രി: ഇന്ത്യൻ കായിക മേഖലക്ക് പുത്തൻ പ്രതീക്ഷയുമായി തമിഴ്നാട്ടിൽ നിന്നുള്ള ഷെറിൻ അബ്ദുൾ ഗഫൂര്‍. അന്തർ സർവകകശാല അത്‌ലറ്റിക് മീറ്റിൽ 11 വർഷം മുൻപ് കേരളത്തിന്റെ മയൂഖ ജോണി സ്ഥാപിച്ച മീറ്റ് റെക്കോർഡ് ഷെറിൻ തകര്‍ത്തു.

പെൺകുട്ടികളുടെ ലോംഗ് ജംപില്‍ 6.32 മീറ്റർ ദൂരം ചാടിയാണ് ഷെറിൻ പുതിയ മീറ്റ് റെക്കോർഡ് കുറിച്ചത്. 2008 ൽ കണ്ണൂർ യൂണിവേഴ്സിറ്റിക്കുവേണ്ടി മയൂഖ ജോണി നേടിയ 6.28 മീറ്റർ റെക്കോർഡ് ആണ് മറികടന്നത്. ചെന്നൈ എം ഒ പി വൈഷ്ണവ് കോളേജ് സോഷ്യോളോജി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

ഫൈനൽ മത്സരത്തിലെ നാലാം ശ്രമത്തിൽ ആണ് ഷെറിൻ റെക്കോർഡ് ദൂരം പിന്നിട്ടത്. മദ്രാസ് സർവ്വകലാശാലക്കായി മത്സരിച്ച ഷെറിന്റെ കരിയർ ബെസ്‌റ്റ് പ്രകടനം കൂടെ ആണിത്.