Asianet News MalayalamAsianet News Malayalam

എക്സ്പോ 2020ന് സുരക്ഷയൊരുക്കാന്‍ 15,000 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നു

സെക്യൂരിറ്റി, സേഫ്റ്റി, ഫയര്‍ പ്രൊട്ടക്ഷന്‍ ട്രേഡ് ഷോയായ ഇന്റര്‍സെക് 2020ല്‍ പങ്കെടുക്കാന്‍ അബുദാബിയിലെത്തിയപ്പോഴാണ് അല്‍ സുലൈസ് എക്സ്പോയുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് സംസാരിച്ചത്. 1083 ഏക്കറിലണ് എക്സ്പോ ദുബായ് 2020ന്റെ പ്രധാന വേദിയൊരുങ്ങുന്നത്. 

15000 CCTV surveillance cameras being installed at Dubai Expo 2020
Author
Dubai - United Arab Emirates, First Published Jan 20, 2020, 11:02 PM IST

ദുബായ്: ഒക്ടോബര്‍ 20ന് ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020ന് സുരക്ഷയൊരുക്കാന്‍ 15,000 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. സെക്യൂരിറ്റി ഇന്‍ഡസ്ട്രി റെഗുലേറ്ററി അതോരിറ്റി സി.ഇ.ഒ മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍ സുലൈസാണ് ഇക്കാര്യം അറിയിച്ചത്. സെക്യൂരിറ്റി, സേഫ്റ്റി, ഫയര്‍ പ്രൊട്ടക്ഷന്‍ ട്രേഡ് ഷോയായ ഇന്റര്‍സെക് 2020ല്‍ പങ്കെടുക്കാന്‍ അബുദാബിയിലെത്തിയപ്പോഴാണ് അല്‍ സുലൈസ് എക്സ്പോയുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് സംസാരിച്ചത്. 1083 ഏക്കറിലണ് എക്സ്പോ ദുബായ് 2020ന്റെ പ്രധാന വേദിയൊരുങ്ങുന്നത്. ദുബായിയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിക്ക് സമീപം ദുബായിക്കും അബുദാബിക്കും ഇടയിലാണ് എക്സ്പോയുടെ വേദി.

Follow Us:
Download App:
  • android
  • ios