റിയാദ്: സൗദി അറേബ്യയിൽ പുതുതായി 17 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തിന്‍റെ കൊവിഡ് അപ്ഡേറ്റ്സിന് വേണ്ടിയുള്ള പ്രത്യേക  വെബ്സൈറ്റാണ് രാത്രി 10.40ഓടെ ഇക്കാര്യം അറിയിച്ചത്. 

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2402 ആയി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 15 പേർക്കും ശനിയാഴ്ച രാത്രി 191പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരിൽ 1880 പേർ ചികിത്സയിൽ തുടരുന്നു. 488 പേർ സുഖം പ്രാപിച്ചു. 34 പേർ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക