റിയാദ്​: സൗദി അറേബ്യയിൽ ബസ്​ മറിഞ്ഞുണ്ടായ അപകടത്തിൽ 18 പേർക്ക്​ പരിക്കേറ്റു. റിയാദ്​ നഗരത്തിന്റെ​ തെക്കുഭാഗമായ​ ദീറാബ്​ ഡിസ്​ട്രിക്​റ്റിൽ ശനിയാഴ്​ച രാവിലെ 11.30ഓടെയാണ്​​ സൗദി പബ്ലിക്​ ട്രാൻസ്​പോർട്ട്​ ബസ്​ മറിഞ്ഞ്​ അപകടമുണ്ടായത്​.

പരിക്കേറ്റവരിൽ മൂന്ന്​ പേരുടെ നിലഗുരുതരമാണ്​. ബാക്കിയുള്ളവർക്ക്​ നിസാര പരിക്കുകള്‍ മാത്രമേയുള്ളൂ​. കിങ്​ സൽമാൻ ആശുപത്രി, അൽഈമാൻ ആശുപത്രി, കിങ്​ സഊദ്​ മെഡിക്കൽ സിറ്റി, അബ്​ദുറഹ്​മാൻ അൽഫൈസൽ ആശുപത്രി എന്നിവിടങ്ങളിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. മൂന്ന്​ പേർക്ക്​ സംഭവസ്​ഥലത്ത്​ തന്നെ​ ചികിത്സ നൽകിയെന്നും റെഡ്​ക്രസൻറ്​ വക്​താവ്​ പറഞ്ഞു.