റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 41 ആയി. മക്കയില്‍ രണ്ടും ഹുഫൂഫില്‍ ഒന്നുമാണ് പുതുതായി റിപ്പോര്‍ട്ട്  ചെയ്ത മരണങ്ങള്‍. പുതുതായി 190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2795 ആയി. 

64 പേര്‍ പുതുതായി സുഖം പ്രാപിച്ചു.  രോഗമുക്തരുടെ എണ്ണം 615 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് അപ്‌ഡേറ്റ്‌സിന് വേണ്ടിയുള്ള വെബ്‌സൈറ്റാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.  രോഗബാധിതരില്‍ 2139 പേര്‍ ചികിത്സയിലാണ്. ഇതില്‍ 41 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.