അബുദാബി: കൊവിഡ് 19നെ അതിജീവിക്കാന്‍ ജാഗ്രത കൈവിടാതെ യുഎഇ. ഇന്ന് 410 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 304 പേര്‍ രോഗമുക്തരായതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

49,000 അധിക പരിശോധനകളിലൂടെയാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. 46,973 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 35,469 പേര്‍ രോഗമുക്തരായി. 310 പേരാണ് കൊവിഡ് ബാധിച്ച് യുഎഇയില്‍ ഇതുവരെ മരിച്ചത്.

കൊവിഡ് സര്‍ട്ടിഫിക്കറ്റ്; പ്രതികരിച്ച് ഒമാന്‍ ആരോഗ്യമന്ത്രാലയം

ഒമാനില്‍ കൊവിഡ് ബാധിതര്‍ 36,000 കടന്നു