അബുദാബി: യുഎഇയില്‍ 305 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 57,498 ആയി. അതേസമയം 343 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. 

49,964 പേരാണ് രാജ്യത്ത് ആകെ രോഗമുക്തരായത്. ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 341 ആയി. 40,000ത്തിലധികം കൊവിഡ് പരിശോധനകളാണ് അധികമായി നടത്തിയത്. 7,193 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കൊവിഡില്‍ ആശങ്കയൊഴിയാതെ ഒമാന്‍; രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക്

ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ 11 മരണം