അബുദാബി: യുഎഇയ്ക്ക് ആശ്വസമായി കൊവിഡ് മുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 437 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 577 പേര്‍ക്ക് കൂടി രോഗം ഭേദമായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

58,000 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇന്ന് യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 313 ആയി.  രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 47,797 ആയി. 36,411 പേര്‍ ഇതുവരെ രോഗമുക്തരായി.  

ശമനമില്ലാതെ കൊവിഡ്; സൗദിയിൽ ഇന്ന് 40 പേര്‍ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു