മസ്‍കത്ത്: ഒമാനില്‍ തൊഴില്‍ നിയമലംഘനത്തിന്റെ പേരില്‍ 95 തൊഴിലാളികളെ അധികൃതര്‍ അറസ്റ്റ് ചെയ്തു. മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത പരിശോധക സംഘം മസ്‍കത്ത് ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്.

അല്‍ സീബിലെ അല്‍ ഖൗദ് ഏരിയയിലുള്ള ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് സംയുക്ത സംഘം വ്യാഴാഴ്ച പരിശോധന നടത്തിയതെന്ന് മാന്‍പവര്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിയമം ലംഘിച്ച് ഇവിടെ ജോലി ചെയ്തിരുന്നവരെ അധികൃതര്‍ പിടികൂടുകയായിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രാലയം അറിയിച്ചു.