Asianet News MalayalamAsianet News Malayalam

യാത്രക്കാർക്ക്​ വിമാന കമ്പനികൾ നഷ്​ടപരിഹാരം നൽകണമെന്ന്​ സൗദി ഏവിയേഷൻ അ​തോറിറ്റി

വ്യോമ ഗതാഗത കരാറിലെ വ്യവസ്ഥകളില്‍ വിഴ്ചവരുത്തിയതിനാണ് യാത്രക്കാര്‍ക്ക് നഷ്​ടപരിഹാരം നല്‍കാന്‍ വിമാന കമ്പനികളോട് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടത്.

airline companies should pay compensation to passengers for cutting services
Author
Riyadh Saudi Arabia, First Published Feb 28, 2020, 3:38 PM IST

റിയാദ്​: സേവനങ്ങളില്‍ വീഴ്ച വരുത്തിയതിന് വിമാന കമ്പനികൾ യാത്രക്കാര്‍ക്ക് നഷ്​ടപരിഹാരം നല്‍കണമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. 650 ലക്ഷം റിയാൽ ഈയിനത്തിൽ നഷ്​ടപരിഹാരമായി നല്‍കാനാണ് വിവിധ വിമാനകമ്പനികളോട് അതോരിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനകമ്പനികളെ കുറിച്ച് പരാതിയുള്ളവര്‍ മുഴുസമയവും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററില്‍ അറിയിക്കണമെന്നും അതോറിറ്റി അറിയിച്ചു.

വ്യോമ ഗതാഗത കരാറിലെ വ്യവസ്ഥകളില്‍ വിഴ്ചവരുത്തിയതിനാണ് യാത്രക്കാര്‍ക്ക് നഷ്​ടപരിഹാരം നല്‍കാന്‍ വിമാന കമ്പനികളോട് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മികവുറ്റതാക്കുക, അന്താരാഷ്​ട്ര മാനദണ്ഡങ്ങള്‍ക്ക്​ അനുസൃതമായി യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ ​വെച്ചാണ്​ അതോറിറ്റി സേവന വീഴ്​ചകൾ പരിശോധിക്കുകയും യാത്രക്കാർക്ക്​ നഷ്​ടപരിഹാരം നൽകാൻ കമ്പനികളോട്​ ആവശ്യപ്പെടുന്നതും.

ലഗേജുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്​ടപ്പെടുകയോ ചെയ്യുക, ലഗേജുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുക, വിമാനം റദ്ദാക്കുക, വിമാന സർവീസിൽ കാലതാമസം നേരിടുക തുടങ്ങിയ എന്നീ വീഴ്​ചകൾക്കാണ്​ നഷ്​ടപരിഹാരം ലഭിക്കുക. ഈ വീഴ്​ചകൾ പരിശോധിച്ചാണ്​ 650 ലക്ഷം റിയാൽ യാത്രക്കാർക്ക്​ നഷ്​ടപരിഹാരമായി വിവിധ കമ്പനികൾ നൽകാനുണ്ടെന്ന്​ കണക്ക്​ കൂട്ടിയിരിക്കുന്നത്​.

സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനകമ്പനികളും നഷ്​ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി പുനഃപരിശോധിക്കാവുന്നതാണെന്നും അതോറിറ്റി അറിയിച്ചു.

Follow Us:
Download App:
  • android
  • ios