ആറ് മുതല്‍ 10 ആഴ്ച വരെ പ്രായമുള്ളവയാണ് ഇവ. പിടികൂടിയ പുള്ളിപ്പുലികളെ അല്‍ ഐന്‍ മൃഗശാലയ്ക്ക് കൈമാറി. അപകടകാരികളായ വന്യ മൃഗങ്ങളെ സ്വകാര്യ വ്യക്തികള്‍ വളര്‍ത്തുന്നത് യുഎഇയില്‍ കുറ്റകരമാണ്. 

അല്‍ഐന്‍: യുഎഇയില്‍ സ്വകാര്യ വ്യക്തി വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് പുള്ളിപ്പുലികളെ അധികൃതര്‍ പിടികൂടി. യുഎഇ-സൗദി അതിര്‍ത്തിയിലെ ഒരു പ്രദേശത്ത് നിന്നാണ് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് വന്യമൃഗങ്ങളെ പിടികൂടിയത്. ആറ് മുതല്‍ 10 ആഴ്ച വരെ പ്രായമുള്ളവയാണ് ഇവ. പിടികൂടിയ പുള്ളിപ്പുലികളെ അല്‍ ഐന്‍ മൃഗശാലയ്ക്ക് കൈമാറി. അപകടകാരികളായ വന്യ മൃഗങ്ങളെ സ്വകാര്യ വ്യക്തികള്‍ വളര്‍ത്തുന്നത് യുഎഇയില്‍ കുറ്റകരമാണ്. പ്രത്യേക പരിശീലനം സിദ്ധിച്ചിട്ടില്ലാത്തവര്‍ ഇത്തരം മൃഗങ്ങളെ വളര്‍ത്തുന്നത് അവരുടെയും പൊതുസമൂഹത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അധികൃതര്‍ അറിയിച്ചു.