Asianet News MalayalamAsianet News Malayalam

ഒമാനിലെ കൊവിഡ് നിയന്ത്രണങ്ങള്‍; നിത്യ ചെലവിന് പോലും പണമില്ലാത്ത നൂറ് കണക്കിന് പ്രവാസികള്‍

നിത്യ ചെലവിനു പോലും പണമില്ലാത്ത അവസ്ഥയിലാണ് നൂറ് കണക്കിന് പ്രവാസികള്‍. കോവിഡ് വൈറസ് ഒമാനിൽ സാമൂഹ്യ വ്യാപനമായതോടു കൂടി രാജ്യത്തെ പ്രധാന വിപണികളെല്ലാം തന്നെ വിജനമായി കഴിഞ്ഞു.

covid 19 instructions badly  affect expats in oman
Author
Oman, First Published Apr 2, 2020, 12:34 AM IST

മസ്കറ്റ്: കൊവിഡ് പ്രതിരോധനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതോടെ ഒമാനിലെ പ്രവാസികളായ ചെറുകിട കച്ചവടക്കാരുടെ വരുമാനം പൂര്‍ണമായും നിലച്ചു. നിത്യ ചെലവിനു പോലും പണമില്ലാത്ത അവസ്ഥയിലാണ് നൂറ് കണക്കിന് പ്രവാസികള്‍. കോവിഡ് വൈറസ് ഒമാനിൽ സാമൂഹ്യ വ്യാപനമായതോടു കൂടി രാജ്യത്തെ പ്രധാന വിപണികളെല്ലാം തന്നെ വിജനമായി കഴിഞ്ഞു.

മസ്കറ്റ് ഗവര്‍ണറേറ്റിലാണ് രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് വയറസ്സ് ബാധ റിപ്പോർട് ചെയ്തിട്ടുള്ളത്. കൊവിഡ് വ്യാപിക്കാതിരിക്കാനുള്ള കർശന നിയന്ത്രണങ്ങൾ രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ റൂവിയിലും പരിസരത്തുമുള്ള ചെറുകിട കച്ചവടക്കാർക്ക് പിടിച്ചു നിൽക്കുവാൻ കഴിയാതെയായിരിക്കുകയാണ്.

ചെറിയ കോഫി ഷോപ്പുകളും ഭക്ഷണശാലകളും പ്രവർത്തിച്ചിരുന്നുവെങ്കിലും നിബന്ധനകളോട് കൂടി മാത്രമേ ആഹാര സാധനങ്ങൾ വിളമ്പുവാൻ കഴിഞ്ഞിരുന്നുള്ളൂ. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ഭൂരിപക്ഷം പ്രവാസികളും അത്യാവശ്യം ചിലവിനുള്ള പണം കൈവശം കരുതിയിട്ടു ബാക്കി തുക മുഴുവനും നാട്ടിലേക്ക് അയക്കുന്നവർ ആണ്. ഇവരൊക്കെ ഇപ്പോള്‍ പണമില്ലാതെ കുടുങ്ങി. 

അതോടൊപ്പം നിരവധി ആവശ്യങ്ങൾക്കായി നാട്ടിലെ ബാങ്കുകളിൽ നിന്നും. ആഭരണങ്ങൾ പണയം വെച്ചും, വട്ടിപലിശക്കാരിൽ നിന്നും പണം വായ്പ്പ എടുത്ത സാധാരണ പ്രവാസികളും ഇപ്പോൾ വളരെയധികം ആശങ്കയിലാണുള്ളത്.

Follow Us:
Download App:
  • android
  • ios