അബുദാബി: യുഎഇയില്‍ കൊവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 993 പേരാണ് രോഗമുക്തരായത്. 532 പുതിയ കൊവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 

ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ ഇന്ന് കൊവിഡ് ബാധിച്ച് രാജ്യത്ത് രണ്ടുപേരാണ് മരിച്ചത്. 44,000ത്തിലധികം കൊവിഡ് പരിശോധനകള്‍ അധികമായി നടത്തി. 52,600 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 41,714 പേര്‍ ഇതുവരെ രോഗമുക്തി നേടി. മരണസംഖ്യ 326 ആയി.  

യുഎഇയുടെ പുതിയ ബജറ്റ് എയര്‍ലൈന്‍ 14 മുതല്‍ സര്‍വീസ് തുടങ്ങുന്നു