ദുബായ്: 24 മണിക്കൂർ അണുനശീകരണ യജ്ഞവും യാത്രാവിലക്കും പ്രഖ്യാപിച്ച ദുബായിൽ അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങാൻ അനുമതി നേടുന്നതിന് പുതിയ സംവിധാനം ആരംഭിച്ചു. ഇതിനായി https://dxbpermit.gov.ae എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നൽകണം. അല്ലെങ്കിൽ 800PERMIT അഥവാ 800 737648 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിക്കാം. മുഴുവന്‍ സമയവും ഈ നമ്പറില്‍ സഹായം ലഭ്യമാവും. ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് ഇക്കാര്യം അറിയിച്ചത്. 

പൊതുജനങ്ങളും പുറത്തിറങ്ങാൻ നിലവിൽ അനുമതിയുള്ള ജീവനക്കാരും ഇതിൽ അപേക്ഷ നൽകിയിരിക്കണം എന്നാണ് നിർദേശം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.