Asianet News MalayalamAsianet News Malayalam

സൗദിയിൽ മഴയ്​ക്കും പൊടിക്കാറ്റിനും സാധ്യത

കൊടും തണുപ്പ് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വെള്ളിയാഴ്​ച മുതല്‍ താപനില ഉയർന്നുതുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടുന്നനെ താപനില മൈനസ് അഞ്ച് ഡിഗ്രി വരെ താഴ്ന്നിരുന്നു. വെള്ളിയാഴ്​ച മുതല്‍ ഇതില്‍ കുറവ് വന്നിട്ടുണ്ട്.

dust storm predicted in saudi arabia on coming days
Author
Saudi Arabia, First Published Feb 16, 2020, 3:18 PM IST

റിയാദ്​: രാജ്യത്ത്​ കാലാവസ്ഥ മാറ്റത്തിന്റെ സൂചന നൽകി മഴയും പൊടിക്കാറ്റും എത്തുമെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്​. തണുപ്പിന്റെ ശക്തി കുറയുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ്​ വീശിയേക്കാം. കൂടെ മഴയും വരും. ശനിയാഴ്ചയോടെ റിയാദിലും മക്ക മദീന പ്രവിശ്യകളിലുമെല്ലാം ഇടിയോട് കൂടിയ മഴയെത്തുമെന്നാണ്​ കാലാവസ്ഥാ പ്രവചനം.

കൊടും തണുപ്പ് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വെള്ളിയാഴ്​ച മുതല്‍ താപനില ഉയർന്നുതുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടുന്നനെ താപനില മൈനസ് അഞ്ച് ഡിഗ്രി വരെ താഴ്ന്നിരുന്നു. വെള്ളിയാഴ്​ച മുതല്‍ ഇതില്‍ കുറവ് വന്നിട്ടുണ്ട്. ശനിയാഴ്​ച മുതല്‍ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്. തണുപ്പ് ശമിക്കുന്നതിന്റെ ഭാഗമായി ഇടിയോട് കൂടിയ മഴയും എത്തും.

റിയാദ്, മക്ക, മദീന, ഖസീം, അല്‍ജൗഫ്, തബൂക്ക്, വടക്കന്‍ പ്രവിശ്യകളിലാണ് മഴ പെയ്യാന്‍ സാധ്യത. ശനിയാഴ്ചക്കും തിങ്കളാഴ്ചക്കും ഇടയിലാകും ഈ കാലാവസ്ഥാ മാറ്റം. സൗദി കാലാവസ്ഥ പരിസ്ഥിതി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച റിയാദില്‍ 12 ഡിഗ്രിയില്‍ നിന്നും ഒറ്റയടിക്ക് താപനില രണ്ട് ഡിഗ്രിയിലേക്ക് താഴ്​ന്നിരുന്നു. തബൂക്ക്, തുറൈഫ്, ഹാഇല്‍, ബുറൈദ, അല്‍ജൗഫ് ഭാഗങ്ങളിലെ ചിലയിടങ്ങളില്‍ കാലാവസ്ഥ മൈനസ് മൂന്നു മുതല്‍ അഞ്ച് ഡിഗ്രി വരെയാണ് എത്തിയത്. നൂറുകണക്കിന് പേര്‍ കാലാവസ്ഥാ മാറ്റത്തോടെ ചികിത്സ തേടിയിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച്​ ഏറ്റവും ശക്തമായ തണുപ്പായിരുന്നു ഇത്തവണ.

Follow Us:
Download App:
  • android
  • ios