മസ്കറ്റ്: ഒമാനില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 210 ആയെന്നു ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. ഇതിനകം 34 പേര്‍ രോഗവിമുക്തരായെന്നും മന്ത്രാലയത്തിന്‍റെ അറിയിപ്പിൽ പറയുന്നു.

അതേസമയം ഇന്ന് ഒമാനില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 72കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച രാത്രി അറിയിച്ചു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക