റിയാദ്: സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി കുന്നംപള്ളി ഹംസ (60)യാണ് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. ഹൃദയസ്തംഭനം മൂലമാണ് മരണം. 

30 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ ഷറഫിയയിൽ പ്രവർത്തിക്കുന്ന സൂപ്പർ പ്രിൻറിങ് പ്രസിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജീവനക്കാരനാണ്. പിതാവ്: മുഹമ്മദ്, മാതാവ്: ഫാത്തിമ, ഭാര്യ: സാജിത, മക്കൾ: ഹാഷിർ, ഫാത്തിമ സഹവത്ത്, അമൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദ റുവൈസ് മഖ്ബറയിൽ മറവ് ചെയ്യുമെന്ന് സഹോദരനായ മുഹമ്മദ് കുട്ടിയും സഹോദരി ഭർത്താവ് റസാഖും അറിയിച്ചു. 


കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക