Asianet News MalayalamAsianet News Malayalam

30 മലയാളി നഴ്​സുമാർക്ക്​ കൊറോണ ബാധയെന്ന പ്രചാരണം അവാസ്​തവം​: ഒരാൾക്ക്​ മാത്രമെന്ന്​ സ്ഥിരീകരണം

സൗദി തലസ്​ഥാന നഗരത്തിൽ നിന്ന്​ ആയിരം കിലോമീറ്ററകലെ അബഹയിലെ അൽഹയ്യാത്ത്​ എന്ന സ്വകാര്യ ആശുപത്രിയിലെ സ്​റ്റാഫ്​ നഴ്​സാണ്​ കോട്ടയം സ്വദേശിനി. ഇവരെ ഇവിടെ പ്രധാന സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. അവിടെ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില തൃപ്തികരമാണെന്നാണ് വിവരം.

fake news spread that 30 indian nurses affected with corona virus
Author
Abha Saudi Arabia, First Published Jan 23, 2020, 3:48 PM IST

റിയാദ്​: സൗദി അറേബ്യയിൽ മുപ്പതോളം മലയാളി നഴ്​സ്​മാർക്ക് കൊറോണ വൈറസ്​ ബാധയെന്ന​ പ്രചാരണം അവാസ്​തവമെന്ന്​ റിപ്പോർട്ട്​. ​ഒരാൾക്ക്​ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് ഇവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്നുള്ള വിവരം. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് രോഗ ബാധ.

സൗദി തലസ്​ഥാന നഗരത്തിൽ നിന്ന്​ ആയിരം കിലോമീറ്ററകലെ അബഹയിലെ അൽഹയ്യാത്ത്​ എന്ന സ്വകാര്യ ആശുപത്രിയിലെ സ്​റ്റാഫ്​ നഴ്​സാണ്​ കോട്ടയം സ്വദേശിനി. ഇവരെ ഇവിടെ പ്രധാന സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. അവിടെ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില തൃപ്തികരമാണെന്നാണ് വിവരം. ഇവരുടെ സഹ​പ്രവർത്തകയായ അൽഹയ്യാത്ത്​ ആശുപത്രിയിലെ ഫിലിപ്പീനി നഴ്സിനാണ്​ ആദ്യം വൈറസ് ബാധയുണ്ടായത്​. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് മലയാളി നഴ്സിന് രോഗം പിടിപെട്ടതെന്നാണ്​ സൂചന.

എന്നാൽ വൈറസ് പടരുമോ എന്ന ഭയം നിലനിൽക്കുന്നു എന്നല്ലാതെ മുപ്പതോളം നഴ്​സുമാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും അവർ നിരീക്ഷണത്തിലാണെന്നുമുള്ള പ്രചാരണം തെറ്റാണെന്ന്​ ഈ ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടുന്നുണ്ടെന്നാണ് വിവരം. മലയാളി നഴ്സിന് പിന്നാലെ സംശയമുള്ളവരുടെ സാമ്പിളുകൾ എടുത്ത്​ നടത്തിയ പരിശോധനയുടെ ഫലങ്ങളില്‍ ഇവര്‍ക്കൊന്നും വൈറസ് ബാധയി​ല്ലെന്ന്​ സ്ഥിരീകരിച്ചിട്ടുണ്ട്​.

Follow Us:
Download App:
  • android
  • ios