Asianet News MalayalamAsianet News Malayalam

സൗദിയില്‍ ഇ-സിഗിരറ്റ് നിര്‍മാണം; വിദേശികള്‍ അറസ്റ്റില്‍

വാണിജ്യ-നിക്ഷേപ മന്ത്രാലയം നടത്തിയ പരിശോധനയില്‍ 2640 പായ്ക്കറ്റ് ഫ്ലേവറുകളും 5000 സ്റ്റിക്കറുകളും വില്‍പനയ്ക്ക് തയ്യാറാക്കിയ 2000 പാക്കറ്റ് ഇ-സിഗിരറ്റുകളുമാണ് പിടികൂടിയതെന്ന് മന്ത്രാലയം വക്താവ് അബ്‍ദുറഹ്‍മാന്‍ അല്‍ ഹുസൈന്‍ പറഞ്ഞു.

foreigners arrested in saudi arabia for manufacturing e cigarettes
Author
Riyadh Saudi Arabia, First Published Feb 20, 2020, 1:30 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഇ-സിഗിരറ്റ് നിര്‍മിച്ച് വില്‍പന നടത്തിയിരുന്ന വിദേശികളെ അധികൃതര്‍ പിടികൂടി. ഖത്തീഫിലെ ഒരു ഗോഡൗണ്‍ കേന്ദ്രീകരിച്ചാണ് ഇ-സിഗിരറ്റിന് ആവശ്യമായ ഫ്ലേവറുകള്‍ തയ്യാറാക്കിയിരുന്നത്. വാണിജ്യ-നിക്ഷേപ മന്ത്രാലയം നടത്തിയ പരിശോധനയില്‍ 2640 പായ്ക്കറ്റ് ഫ്ലേവറുകളും 5000 സ്റ്റിക്കറുകളും വില്‍പനയ്ക്ക് തയ്യാറാക്കിയ 2000 പാക്കറ്റ് ഇ-സിഗിരറ്റുകളുമാണ് പിടികൂടിയതെന്ന് മന്ത്രാലയം വക്താവ് അബ്‍ദുറഹ്‍മാന്‍ അല്‍ ഹുസൈന്‍ പറഞ്ഞു. ഇ-സിഗിരറ്റ് നിര്‍മാണ കേന്ദ്രത്തിലെ റെയ്ഡും വിദേശികളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും ഉള്‍പ്പെടുന്ന വീഡിയോ ക്ലിപ്പും അധികൃതര്‍ പുറത്തുവിട്ടു. 

Follow Us:
Download App:
  • android
  • ios