Asianet News MalayalamAsianet News Malayalam

സൗദിയിൽ​ വ്യോമയാന സമ്മേളനം സമാപിച്ചു

തണുപ്പിനെ അവഗണിച്ച്​ കുടുംബങ്ങളും ബാച്ചിലർമാരും ഉൾപ്പെടെ സ്വദേശികളും വിദേശികളും പരിപാടികൾ കാണാനെത്തി. 

general aviation forum concluded
Author
Thumamah National Park, First Published Jan 26, 2020, 11:59 PM IST

റിയാദ്​: അഞ്ചാമത്​ സൗദി വ്യോമയാന സമ്മേളനം പരിപാടികൾ റിയാദിൽ സമാപിച്ചു. നഗര മധ്യത്തിൽ നിന്ന്​ 50 കിലോമീറ്ററകലെ തുമാമയിൽ മൂന്നുദിവസത്തെ സമ്മേളനത്തോട്​ അനുബന്ധിച്ച്​ വർണാഭവും വിസ്​മയകരവുമായ​ വ്യോമാഭ്യാസ പ്രകടനങ്ങളും നടന്നു. തണുപ്പിനെ അവഗണിച്ച്​ കുടുംബങ്ങളും ബാച്ചിലർമാരും ഉൾപ്പെടെ സ്വദേശികളും വിദേശികളും പരിപാടികൾ കാണാനെത്തി.

തുമാമയിലെ ജനറൽ ഏവിയേഷൻ ക്ലബി​ന്‍റെ ഗ്രൗണ്ടിൽ പലതരം വിമാനങ്ങളുടെ വലിയ പ്രദർശനവും ഒരുക്കിയിരുന്നു. ലോകത്തെ പ്രമുഖ വിമാന കമ്പനികളെല്ലാം മൂന്നുദിവസം പ്രദർശനത്തിൽ പങ്കെടുത്തു​. ​വ്യോമാഭ്യാസ പ്രകടനത്തിന്​ 60ലധികം പൈലറ്റുമാരും ഇറ്റലി, ബ്രിട്ടൻ, സ്വീഡൻ, പോളണ്ട്​, ജർമനി, ഈജിപ്​ത്​, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്​ട്ര വ്യാമ പ്രകടന സംഘങ്ങളുമാണ്​ എത്തിയത്​.

പ്രദർശനത്തിനും വ്യോമാഭ്യാസ പ്രകടനങ്ങൾക്കും പുറമെ ശിൽപശാലയും സെമിനാറുകളും നടന്നു​. സന്ദർശകർക്ക്​ ആവശ്യം വേണ്ട വിവരങ്ങൾ നൽകാൻ ഗൈഡുമാരുമുണ്ടായിരുന്നു​. സൗദി എൻറർടൈൻമെന്‍റ്​ അതോറിറ്റിയുടെ സഹാ​യത്തോടെയാണ് ക്ലബ്​​ പരിപാടികൾ സംഘടിപ്പിച്ചത്​.
 

Follow Us:
Download App:
  • android
  • ios