Asianet News MalayalamAsianet News Malayalam

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; കൊവിഡ് കാലത്ത് 40 കോടിയുടെ ഭാഗ്യകടാക്ഷം ഇന്ത്യക്കാരന്

റാസ് അല്‍ ഖൈമയില്‍ തമസക്കാരനായ ഇന്ത്യക്കാരന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യകടാക്ഷം. 41 കോടിയിലധികം രൂപയാണ് (20 മില്യണ്‍ ദിര്‍ഹം) സമ്മാനത്തുകയായി ലഭിക്കുക.
 

Indian expat wins Dh20 million in Abu Dhabi draw
Author
Abu Dhabi - United Arab Emirates, First Published Apr 3, 2020, 5:50 PM IST

ദുബായ്: റാസ് അല്‍ ഖൈമയില്‍ താമസക്കാരനായ മലയാളിക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യകടാക്ഷം. 41 കോടിയിലധികം രൂപയാണ് (20 മില്യണ്‍ ദിര്‍ഹം) സമ്മാനത്തുകയായി ലഭിക്കുക. കണ്ണൂര്‍ സ്വദേശിയായ ജിജേഷ് കോറോത്തനാണ് ബിഗ് ടിക്കറ്റിലൂടെ കോടീശ്വരനായി മാറിയത്.

'ഭാര്യക്കും മകള്‍ക്കുമൊപ്പം നറുക്കെടുപ്പ് തത്സമയം കാണുകയായിരുന്നുവെന്നാണ് ജിജേഷ് പ്രതികരിച്ചത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് നറുക്കെടുപ്പില്‍ പങ്കാളിയായത്. കിട്ടിയ സമ്മാനം രണ്ട് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്നും ജിജേഷ് പറഞ്ഞു. കുടുംബത്തെ നാട്ടിലേക്ക്  അയക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി താന്‍ ടിക്കറ്റെടുക്കാറുണ്ടെന്നും ജിജേഷ് കൂട്ടിച്ചേര്‍ത്തു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കിയായിരന്നു നറുക്കെടുപ്പ്. ആളുകള്‍ക്ക് നറുക്കെടുപ്പ് തത്സമയം കാണാന്‍ ഫേസ്ബുക്ക് വഴയും യൂട്യൂബ് വഴിയുമായിരുന്നു അവസരമൊരുക്കിയത്. ആദ്യം 7.30ന് നിശ്ചയിച്ച നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിലേക്ക് മാറ്റി ആവശ്യമായി സുരക്ഷാ മുന്നൊുരുക്കങ്ങളോടെ നറുക്കടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുക്കെടുപ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 20 കോടിയുടെ പുതിയ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നിന്ന് വാങ്ങാമെന്ന് അധികൃതര്‍ അറിയിച്ചു. മെയ് മൂന്നിനായിരിക്കും ഈ ടിക്കറ്റിന്റെ നറുക്കെുടപ്പ് നടക്കുക.
"

Follow Us:
Download App:
  • android
  • ios