Asianet News MalayalamAsianet News Malayalam

കാറോടിച്ചു പോകുന്നതിനിടെ നെഞ്ചുവേദന: പ്രവാസി മലയാളി മരിച്ചു

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാമിലെ ക്ലിനിക്കിലെത്തുകയും അവിടെ നിന്ന് ഡോക്​ടറുടെ നിർദ്ദേശപ്രകാരം ആംബുലൻസിൽ  ഗവൺമെൻറ്​ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.

keralite badminton player died while driving due to heart attack
Author
Dammam Saudi Arabia, First Published Jan 21, 2020, 12:14 PM IST

ദമ്മാം: കാറോടിച്ചുപോകുമ്പോൾ നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക്​ പോകും വഴി പ്രവാസി ദമ്മാമിൽ മരിച്ചു. ബാഡ്മിൻറൺ കളിക്കാരനായ പാലക്കാട് സ്വദേശി സജ്ഞയ് മേനോൻ (48) ആണ് മരിച്ചത്. സുഹൃത്തിനെ വീട്ടിൽ കൊണ്ടുപോയി വിട്ട ശേഷം താമസസ്ഥലത്തേക്ക് വാഹനമോടിച്ച് പോകും വഴിയായിരുന്നു​ സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാമിലെ ക്ലിനിക്കിലെത്തുകയും അവിടെ നിന്ന് ഡോക്​ടറുടെ നിർദ്ദേശപ്രകാരം ആംബുലൻസിൽ  ഗവൺമെൻറ്​ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം അവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ദമ്മാദിലെ ഗ്ലോബൽ ലോജിസ്​റ്റിക് കമ്പനിയിലായിരുന്നു ജോലി. ഒബറോൺ ബാഡ്മിൻറൺ ക്ലബ്ബ് അംഗമാണ്. ദമ്മാമിലും റിയാദിലുമായി നിരവധി പേർക്ക് വയലിൻ പരിശീലനം നൽകിയിരുന്നു. സുജലയാണ് ഭാര്യ. സേതുലക്ഷ്മി, മാധവൻ എന്നിവർ മക്കളാണ്.

Follow Us:
Download App:
  • android
  • ios