ദുബായ്: കൊല്ലം സ്വദേശിയായ മലയാളി ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു. ദുബായ് അലൂമിനിയം കമ്പനിയില്‍ സീനിയര്‍ ഓപ്പറേറ്ററായിരുന്ന കൊല്ലം, ചടയമംഗലം സ്വദേശി ഷാജി (50) ആണ് മരിച്ചത്. കാല്‍നട യാത്രക്കാരനായിരുന്ന അദ്ദേഹത്തെ മുറാഖാബാദില്‍ വെച്ച് വാഹനമിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.