മസ്‍കത്ത്: ഒമാനിലെ മസ്‍കത്ത് ഗവര്‍ണറേറ്റിലുണ്ടായ തീപിടുത്തം നിയന്ത്രണം വിധേയമാക്കിയെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് (പി.എ.സി.ഡി.എ) അറിയിച്ചു.

മസ്കത്തിലെ ബൗഷറിലുള്ള ഗാലയിലാണ് വന്‍തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടന്‍തന്നെ അഗ്നിശമന സേനയുടെ വന്‍ സംഘം സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയെന്ന് അധികൃതര്‍ പിന്നീട് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സിവില്‍ ഡിഫന്‍സിന്റെ റിപ്പോര്‍ട്ട്.