Asianet News MalayalamAsianet News Malayalam

വിദേശി നേഴ്സുമാര്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി കുവൈത്ത്

നഴ്സിങ് മേഖലയില്‍ കഴിവുള്ളവരെ  ഉള്‍പ്പെടുത്താൻ പ്രായം തടസ്സമാവുന്നത് കുറക്കുകയാണ് പ്രായപരിധി വർദ്ധിപ്പിച്ചതിലൂടെ കുവൈത്ത് ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പുതിയ പ്രായപരിധി ബാധകമാണ്. 

New mechanism sought to hire nurses in MoH Kuwait
Author
Kuwait City, First Published Dec 11, 2019, 12:17 AM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ നഴ്‌സിങ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നാൽപത് വയസ്സാക്കി. നിലവിൽ മുപ്പത്തഞ്ച് വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.  അഞ്ച് വർഷത്തിനുള്ളിൽ സ്വദേശി നേഴ്സുമാരെ വളർത്തിയെടുത്ത് വിദേശികളെ ഒഴിവാക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

നഴ്സിങ് മേഖലയില്‍ കഴിവുള്ളവരെ  ഉള്‍പ്പെടുത്താൻ പ്രായം തടസ്സമാവുന്നത് കുറക്കുകയാണ് പ്രായപരിധി വർദ്ധിപ്പിച്ചതിലൂടെ കുവൈത്ത് ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പുതിയ പ്രായപരിധി ബാധകമാണ്. അതോടൊപ്പം കുവൈത്തിലെ നഴ്‌സിങ് സ്ഥാപനങ്ങളിൽനിന്നുള്ള ബിരുദധാരികളായ അപേക്ഷകരെ തൊഴിൽ പരിചയ നിബന്ധനയിൽ നിന്നും ഒഴിവാക്കിയതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ ഉത്തരവിലുണ്ട്. 

രാജ്യത്ത് അഞ്ചുവർഷം കൊണ്ട് സ്വദേശി നഴ്സുമാരെ വളർത്തിയെടുത്ത് വിദേശികളെ ആശ്രയിക്കുന്നത് കുറക്കാനാണ് ലക്ഷ്യമിടുന്നത്. സിവിൽ സർവീസ് കമീഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ് സെൻറർ, കുവൈത്ത് സർവകലാശാല എന്നിവയുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുന്നത്. നഴ്സിങ് മേഖലയിൽ മെച്ചപ്പെട്ട പരിശീലനം നൽകി സാങ്കേതിക തികവുള്ള തലമുറയെ വാർത്തെടുക്കുന്നതിന് അപ്ലൈഡ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതി തയാറാക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios