റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 137 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിതരുടെ രാജ്യത്തെ മൊത്തം എണ്ണം 2932 ആയി. ഇന്ന് മരണമൊന്നും രേഖപ്പെടുത്താത്തത് കൊണ്ടുതന്നെ ആശ്വാസ ദിനമാണ്. ഇന്നലെ വരെ 41 മരണങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. പുതുതായി 16 പേര്‍ ഇന്ന് സുഖം പ്രാപിച്ചു. 

രോഗമുക്തരുടെ  എണ്ണം ഇതോടെ 631 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2260 പേരാണ്. അതില്‍ 42 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ന് പുതുതായി  രേഖപ്പെടുത്തിയ കേസുകളില്‍ കൂടുതലും മദീനയിലാണ്, 41. റിയാദില്‍ 37, മക്കയില്‍ 19, ജിദ്ദയില്‍ എട്ട്, ദമ്മാമില്‍ ആറ്, ഖത്വീഫില്‍ അഞ്ച് എന്നിങ്ങനെയാണ് ഇന്ന്  പുതുതായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍.