Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ പ്രവാസി നഴ്‍സുമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് വിലക്ക്

നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ള വിദ്യാര്‍ത്ഥികളും നഴ്‍സുമാരും അത് പുതുക്കാന്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയില്‍ നിന്നോ പബ്ലിക് അതോരിറ്റി ഫോര്‍ അപ്ലൈഡ് എജുക്കേഷന്‍ ആന്റ് ട്രെയിനിങില്‍ നിന്നോ ഉള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. നഴ്‍സുമാര്‍ തൊഴിലുടമ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. 

No driving licenses for expat students and nurses
Author
Kuwait City, First Published Feb 12, 2020, 4:52 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും നഴ്‍സുമാര്‍ക്കും പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് വിലക്ക്. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ള വിദ്യാര്‍ത്ഥികളും നഴ്‍സുമാരും അത് പുതുക്കാന്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയില്‍ നിന്നോ പബ്ലിക് അതോരിറ്റി ഫോര്‍ അപ്ലൈഡ് എജുക്കേഷന്‍ ആന്റ് ട്രെയിനിങില്‍ നിന്നോ ഉള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. നഴ്‍സുമാര്‍ തൊഴിലുടമ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. 

കുവൈത്തില്‍ പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് നിലവിലുള്ള നിബന്ധനകള്‍ ബാധകമല്ലാത്തവരായിരുന്നു നഴ്‍സുമാരും വിദ്യാര്‍ത്ഥികളും. എന്നാല്‍ ഇത് ഉപയോഗപ്പെടുത്തി ചില പ്രവാസികള്‍ ലൈസന്‍സ് നേടുന്നതിന് വേണ്ടിമാത്രം സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് പഠനം നടത്താതിരിക്കുകയും ചെയ്യുന്നതായി അധികൃതര്‍ കണ്ടെത്തിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios