Asianet News MalayalamAsianet News Malayalam

ഒമാനിൽ ഇന്ന് 40 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 371 ആയെന്ന് ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. 67 പേരാണ് ഒമാനില്‍ ഇതുവരെ രോഗമുക്തരായത്.

oman announces 40 new cases of coronavirus covid 19
Author
Muscat, First Published Apr 7, 2020, 12:30 PM IST

മസ്‍കത്ത്: ഒമാനിൽ ഇന്ന് 40 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ  രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 371 ആയെന്ന് ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. 67 പേരാണ് ഒമാനില്‍ ഇതുവരെ രോഗമുക്തരായത്. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. സുപ്രീം കമ്മിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ പ്രകാരം എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios