ഒമാനിൽ ഇന്ന് 25 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 277 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 207  പേരും മസ്കത്ത് ഗവര്‍ണറേറ്റിൽ നിന്നുള്ളവരാണ്. ഇതിനോടകം 61   പേരാണ് രോഗ വിമുക്തരായത്.

വിവിധ പ്രദേശങ്ങൾ തിരിച്ചുള്ള രോഗികളുടെ വിവരങ്ങള്‍

  • മസ്കത്ത്  ഗവര്‍ണറേറ്റ്‌  :  രോഗബാധിതർ - 207 / സുഖം  പ്രാപിച്ചവർ - 29 / മരണം 01  
  • വടക്കൻ ബാത്തിന :  രോഗബാധിതർ - 20   / സുഖം പ്രാപിച്ചവർ - 17
  • മുസന്ധം : രോഗബാധിതർ - 2  
  • ശർഖിയ : രോഗബാധിതർ - 1  /  സുഖം പ്രാപിച്ചവർ - 1
  • ദാഖിലിയ  : രോഗബാധിതർ - 21  /  സുഖം പ്രാപിച്ചവർ - 11
  • അൽ വുസ്ത  :  ഇതുവരെ ഒരു കേസുകളും  റിപ്പോർട്ട് ചെയ്യപ്പെട്ടില്ല .
  • ദാഹിരിയ : രോഗബാധിതർ - 2 / സുഖം പ്രാപിച്ചവർ - 2  
  • ദോഫാർ  : രോഗബാധിതർ - 8
  • തെക്കൻ ബാത്തിന :  രോഗബാധിതർ - 15  / സുഖം പ്രാപിച്ചവർ - 1
  • അൽ ബുറൈമി : രോഗബാധിതർ - 1  

ആകെ രോഗബാധിതർ : 277
സുഖം പ്രാപിച്ചവർ : 61
മരണം : 1