Asianet News MalayalamAsianet News Malayalam

റീട്ടെയിൽ വിപണിക്ക്​ ഓണ്‍ലൈന്‍ വ്യാപാരം വെല്ലുവിളിയാകുന്നെന്ന്​ സൗദി തൊഴിൽ മന്ത്രി

നിലവിൽ രാജ്യത്തെ 25 ശതമാനത്തിലധികം പേരും ജോലി ചെയ്യുന്നത് ചില്ലറ വ്യാപാര സ്ഥാപനങ്ങളിലാണ്​. ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. റിയാദില്‍ നടന്ന റീട്ടെയില്‍ ലീഡേഴ്‌സ് സര്‍ക്കിളിന്റെ ആറാമത് സമ്മേളനത്തില്‍ സംസാരിക്കവേ തൊഴില്‍ മന്ത്രി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്​.

online stores become a challenge for conventional retail market says labor minister
Author
Riyadh Saudi Arabia, First Published Feb 16, 2020, 3:59 PM IST

റിയാദ്​: റീട്ടെയില്‍ വിപണിക്ക്​ ഓണ്‍ലൈന്‍ വ്യാപാരം വെല്ലുവിളി സൃഷ്​ടിക്കുന്നതായി സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രി അഹമ്മദ്​ ബിൻ സുലൈമാൻ അൽരാജ്​ഹി. സാങ്കേതിക വിപ്ലവം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയ്​ക്ക്​ പുറമെ ഓണ്‍ലൈന്‍ വ്യാപാരവും ചില്ലറ വില്‍പന രംഗത്ത്​ കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്​​. എന്നാൽ ഇതിനെ മറികടക്കാനും ചില്ലറ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കാനും നിരവധി പദ്ധതികൾ മന്ത്രാലയം നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു​.

നിലവിൽ രാജ്യത്തെ 25 ശതമാനത്തിലധികം പേരും ജോലി ചെയ്യുന്നത് ചില്ലറ വ്യാപാര സ്ഥാപനങ്ങളിലാണ്​. ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. റിയാദില്‍ നടന്ന റീട്ടെയില്‍ ലീഡേഴ്‌സ് സര്‍ക്കിളിന്റെ ആറാമത് സമ്മേളനത്തില്‍ സംസാരിക്കവേ തൊഴില്‍ മന്ത്രി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്​. ജീവനക്കാർക്ക്​ പരിശീലനം നല്‍കുക, നിക്ഷേപകര്‍ക്ക് ഇളവുകള്‍ നല്‍കുക, പ്രത്യേക മേഖലകളിലും ലോജിസ്​റ്റിക് സോണുകളിലും നിക്ഷേപകര്‍ക്ക് ഇളവുകളും പിന്തുണയും നല്‍കുക തുടങ്ങി നിരവധി പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കുന്നത്. പുതിയ തൊഴില്‍ ശൈലികളുമായും സാങ്കേതിക വിദ്യാ മാറ്റങ്ങളുമായും പൊരുത്തപ്പെട്ടുപോകുന്നതിന് തൊഴിലാളികളേയും തൊഴിലുടമകളേയും പ്രാപ്തരാക്കുന്ന നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ മന്ത്രാലയം ശ്രമിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
 

Follow Us:
Download App:
  • android
  • ios