Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ നിരവധി വാഹനങ്ങൾ കൊള്ളയടിച്ച പ്രതിയെ അറസ്​റ്റ്​ ചെയ്​തു

കഴിഞ്ഞ ദിവസം ജിദ്ദ ഷറഫിയയിൽ മലയാളി വാഹനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക കവർച്ച നടന്നിരുന്നു. 32 വാനുകളിൽ ഒരു രാത്രിയിൽ ഒരുമിച്ചാണ്​ മോഷണം നടന്നത്​. 2004 മുതല്‍ 2013 വരെയുള്ള മോഡലുകളിലെ ടൊയോട്ട ഹയസ് ചരക്ക്​ വാനുകളിൽ നിന്ന്​ എൻജിന്‍ കണ്‍ട്രോള്‍ കമ്പ്യൂട്ടറുകളാണ്​ മോഷണം പോയത്​.

person who robbed many vehicles in saudi arabia arrested
Author
Jeddah Saudi Arabia, First Published Jan 15, 2020, 4:11 PM IST

റിയാദ്​: നിരവധി വാഹനങ്ങൾ കൊള്ളയടിച്ച കേസിൽ പ്രതിയായ അറബ്​ വംശജൻ പിടിയിലായി. 40ലധികം വാനുകളിൽ കവർച്ച നടത്തിയ അറബ്​ പൗരനെയാണ്​ ജിദ്ദ​ പൊലീസ്​ പിടിച്ചത്​. നിരവധി പരാതികൾ ലഭിച്ചതി​നെ തുടർന്ന് രഹസ്യന്വേഷണ വിഭാഗം​ നടത്തിയ നിരീക്ഷണത്തിലൂടെയാണ്​ പ്രതിയെ വലയിലായത്​. ബനീ മാലികിലെ താമസ കേന്ദ്രത്തിൽ വെച്ചായിരുന്നു അറസ്​റ്റ്​​.

മോഷ്​ടിച്ച നിരവധി സാധനങ്ങൾ ഇയാളിൽ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്​. ഈ സാധനങ്ങളുമായി രാജ്യം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി. കഴിഞ്ഞ ദിവസം ജിദ്ദ ഷറഫിയയിൽ മലയാളി വാഹനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക കവർച്ച നടന്നിരുന്നു. 32 വാനുകളിൽ ഒരു രാത്രിയിൽ ഒരുമിച്ചാണ്​ മോഷണം നടന്നത്​. 2004 മുതല്‍ 2013 വരെയുള്ള മോഡലുകളിലെ ടൊയോട്ട ഹയസ് ചരക്ക്​ വാനുകളിൽ നിന്ന്​ എൻജിന്‍ കണ്‍ട്രോള്‍ കമ്പ്യൂട്ടറുകളാണ്​ മോഷണം പോയത്​. വാഹനത്തെ നിയന്ത്രിക്കുന്ന ഈ ഉപകരണം ഡ്രൈവർ കാബിനിലെ വലത്തെ സീറ്റിനടിയിലാണ്​ ഘടിപ്പിച്ചിട്ടുള്ളത്. ഇതില്ലാതെ വാഹനം സ്​റ്റാര്‍ട്ടാകില്ല. മോഡലുകൾക്ക്​ അനുസരിച്ചു 2,000 മുതൽ 4,000 റിയാൽ വരെ വിലയുണ്ട്​ ഇതിന്​.

ഷറഫിയയിലെ വിവിധ സ്ഥലങ്ങളിൽ രാത്രി പാർക്ക് ചെയ്​തിരുന്ന വാഹനങ്ങളിൽ ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് വ്യാപക മോഷണം നടന്നത്. മലയാളികളുടെ സെയിൽസ് വാഹനങ്ങളായിരുന്നു ഇവയിൽ അധികവും. രാവിലെ വാഹനമെടുക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം ഡ്രൈവർമാരും മറ്റുളളവരും അറിയുന്നത്. സൈഡിലുള്ള ചില്ലുകൾ പൊട്ടിച്ചായിരുന്നു മോഷണം. പൊലീസും വിരലടയാള വിദഗ്​ധരും തെളിവുകള്‍ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്​തിരുന്നു. ഇപ്പോൾ പിടിയിലായ പ്രതിക്ക്​ ഈ സംഭവവുമായി ബന്ധമുണ്ടോ എന്ന്​ അറിവായിട്ടില്ല.

Follow Us:
Download App:
  • android
  • ios