Asianet News MalayalamAsianet News Malayalam

ഖത്തറില്‍ നിരീക്ഷണ കാലയളവില്‍ പുറത്തിറങ്ങിയ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു; പേരുകള്‍ പുറത്തുവിട്ട് അധികൃതര്‍

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നിഷ്കര്‍ശിക്കുന്ന വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ അറസ്റ്റിലായ ഒന്‍പത് പേരും സ്വദേശികളാണ്.

qatar arrests more people who broke quarantine rules and published their names
Author
Doha, First Published Mar 22, 2020, 7:02 PM IST

ദോഹ: ഖത്തറില്‍ കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന ഒന്‍പത് പേരെ വ്യവസ്ഥകള്‍ പാലിക്കാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. നിബന്ധനകള്‍ക്ക് വിരുദ്ധമായി പുറത്തിറങ്ങിയ ഇവരെ ബന്ധപ്പെട്ട അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നിഷ്കര്‍ശിക്കുന്ന വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ അറസ്റ്റിലായ ഒന്‍പത് പേരും സ്വദേശികളാണ്. ഇവരുടെ പേരുകളും അധികൃതര്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാവരെയും പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വയ രക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് വീടുകളില്‍ നിരീക്ഷണങ്ങളില്‍ കഴിയുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നിരീക്ഷണത്തിലിരിക്കവെ വ്യവസ്ഥകള്‍ ലംഘിച്ചതിന് നേരത്തെ 10 സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആകെ 19 പേരാണ് ഖത്തറില്‍ ഇത്തരം കേസുകളില്‍ അറസ്റ്റിലാവുന്നത്. 

Follow Us:
Download App:
  • android
  • ios