Asianet News MalayalamAsianet News Malayalam

സൗദിയിൽ 107 സിനിമകളുമായി ലോക ചലച്ചിത്ര മേള: മികച്ച ചിത്രങ്ങളെ കാത്തിരിക്കുന്നത് ക്ഷക്കണക്കിന്​ ഡോളർ സമ്മാനം

മേളയിലെ മത്സരവിഭാഗത്തിൽ നൽകുന്ന സമ്മാനത്തുക ലക്ഷക്കണക്കിന്​ ഡോളറാണ്​. പ്രദർശിപ്പിക്കുന്ന സിനിമകളിൽ 16 എണ്ണം മത്സരവിഭാഗത്തിലാണ്​. ക്ലാസിക്​ വിഭാഗത്തിൽ 15ഉം മൂന്നെണ്ണം യഥാർത്ഥ സംഭവചിത്രീകരണ വിഭാഗത്തിൽ അഞ്ചും സിനിമകൾ പ്രദർശിപ്പിക്കും. സൗദിയിൽ നിർമിച്ചവയിൽ റിലീസ്​ ചെയ്യാനിരിക്കുന്ന 11ഉം മികച്ചവയെന്ന്​ ഇതിനകം അംഗീകാരങ്ങൾ നേടിയ 23ഉം സിനികളും പ്രദർശിപ്പിക്കുന്നവയിലുൾപ്പെടുന്നു.

red sea film festival in Jeddah from 12th march 2020
Author
Jeddah Saudi Arabia, First Published Feb 19, 2020, 2:35 PM IST

റിയാദ്​: ചെങ്കടൽ തീരത്ത്​ 107 സിനിമകളുമായി ലോക ചലച്ചിത്രമേള മിഴി തുറക്കുന്നത്​ മാർച്ച്​ 12ന്​. സൗദി അറേബ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര ഉത്സവമായ ’റെഡ്​സീ ഇൻറർനാഷണൽ ഫിലിം ഫെസ്​റ്റിവലി’ന്​ ജിദ്ദയിലെ പൗരാണിക മേഖലയാണ്​ വേദിയാവുന്നതെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാർച്ച്​ 21വരെ ഒമ്പത്​ ദിവസമാണ്​ മേള.

മേളയിലെ മത്സരവിഭാഗത്തിൽ നൽകുന്ന സമ്മാനത്തുക ലക്ഷക്കണക്കിന്​ ഡോളറാണ്​. പ്രദർശിപ്പിക്കുന്ന സിനിമകളിൽ 16 എണ്ണം മത്സരവിഭാഗത്തിലാണ്​. ക്ലാസിക്​ വിഭാഗത്തിൽ 15ഉം മൂന്നെണ്ണം യഥാർത്ഥ സംഭവചിത്രീകരണ വിഭാഗത്തിൽ അഞ്ചും സിനിമകൾ പ്രദർശിപ്പിക്കും. സൗദിയിൽ നിർമിച്ചവയിൽ റിലീസ്​ ചെയ്യാനിരിക്കുന്ന 11ഉം മികച്ചവയെന്ന്​ ഇതിനകം അംഗീകാരങ്ങൾ നേടിയ 23ഉം സിനികളും പ്രദർശിപ്പിക്കുന്നവയിലുൾപ്പെടുന്നു. വിദേശത്ത്​ നിന്നെത്തുന്ന 13 ഷോർട്ട്​ ഫിലിമുകളും സൗദി സംവിധായകരുടെ അഞ്ച്​ ഷോർട്ട്​ ഫിലിമുകളും പ്രദർശിപ്പിക്കും.

സ്​ത്രീകളുടെ അവകാശങ്ങൾ, ഗാർഹിക പീഡനം, കുടിയേറ്റ പ്രശ്​നങ്ങൾ, പാർശ്വവത്​കരിക്കപ്പെട്ട ന്യൂനപക്ഷങ്ങൾ, സമൂഹം നേരിടുന്ന വെല്ലുവിളികൾ, ലോകത്തി​ന്റെ പ്രത്യാശകൾ തുടങ്ങി വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളും പ്രദർശന പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്​. ഇന്ത്യൻ സിനിമകളും മേളയ്​ക്ക്​ എത്തുന്നുണ്ട്​. സൗദി അറേബ്യക്കും​ ഇന്ത്യയ്ക്കും പുറമെ ലബ​നാൻ, ഈജിപ്​ത്​, നൈജീരിയ, അംഗോള, മംഗോളിയ, ചൈന, ഫിലിപ്പീൻസ്​, ബംഗ്ലാദേശ്​, ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും മത്സര വിഭാഗത്തിലുണ്ടാകുമെന്നും ഫെസ്​റ്റിവൽ ഡയറക്​ടർ മുഹമൂദ്​ സബ്ബാഗും ആർട്ട്​ ഡയറക്​ടർ ഹുസൈൻ കഹ്​റബിയും അറിയിച്ചു.

മത്സര വിഭാഗത്തിലെ ജൂറി തലവനായി മൂന്ന്​ തവണ ഓസ്​കാർ അവാർഡ്​ നേടിയിട്ടുള്ള ഒലിവർ സ്​റ്റോണാണ്​ എത്തുന്നത്​. സാമൂഹിക പ്രശ്​നങ്ങളെ അഭിസംബോധന ചെയ്യുകയും ലോക സാംസ്​കാരിക മൂല്യങ്ങൾ വിനിമയം ചെയ്യപ്പെടുന്നതിനുമാണ്​ ഫെസ്​റ്റിവൽ സംഘടിപ്പിക്കുന്നതെന്നും സംഘാടകർ പറഞ്ഞു​. ഓപൺ ഫോറങ്ങളും സെമിനാറുകളും പരിപാടികളിൽ ഉൾപ്പെടും. മത്സര വിഭാഗത്തിൽ ’അൽയുസ്​ർ’ എന്ന പേരിലുള്ള അവാർഡുകളാണ്​ നൽകുന്നത്​.

മാർച്ച്​ 19 ന്​ നടക്കുന്ന ചടങ്ങിൽ വിജയികളുടെ പേരുകൾ പ്രഖ്യാപിക്കും. ആ ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുകയും ചെയ്യും. മികച്ച ചിത്രത്തിന്​ ഒരു ലക്ഷം ഡോളറും മികച്ച സംവിധായകന്​ അരലക്ഷം ഡോളറുമാണ്​ സമ്മാനം. തിരക്കഥാകൃത്തിനും നടനും നടിക്കും സമഗ്ര ചലചിത്ര സംഭാവനക്കും അരലക്ഷം ഡോളർ വീതമാണ്​ സമ്മാനം. 

Follow Us:
Download App:
  • android
  • ios