Asianet News MalayalamAsianet News Malayalam

ഒമാനില്‍ നാളെ മുതൽ ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണം

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ച മുതല്‍ ഗവര്‍ണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം നടപ്പിലാക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഈ യാത്രാനിയന്ത്രണം  ബാധകമായിരിക്കും. സർക്കാർ, സ്വകാര്യ, സ്ഥാപനങ്ങളിലെ ജീവനക്കാരെ   ജോലിയുടെ ആവശ്യകതയനുസരിച്ച് നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

restrictions imposed for travels between governorates in oman from wenesday coronavirus covid 19
Author
Muscat, First Published Mar 31, 2020, 11:48 PM IST

മസ്കത്ത്: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനില്‍ നാളെ മുതൽ ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. പൊതുജനങ്ങള്‍ക്കായി സായുധ സേന പുതിയ മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി. 

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ച മുതല്‍ ഗവര്‍ണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം നടപ്പിലാക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഈ യാത്രാനിയന്ത്രണം  ബാധകമായിരിക്കും. സർക്കാർ, സ്വകാര്യ, സ്ഥാപനങ്ങളിലെ ജീവനക്കാരെ   ജോലിയുടെ ആവശ്യകതയനുസരിച്ച് നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗങ്ങൾ, ആംബുലൻസ്, സായുധ സേന,  സുരക്ഷാ വിഭാഗം എന്നിവയുടെ വാഹനങ്ങൾ, പൊതുജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും അടിസ്ഥാന ആവശ്യങ്ങളും എത്തിക്കുന്ന വാഹനങ്ങൾ, നിർമ്മാണ വാണിജ്യ സാമഗ്രികൾ, എണ്ണ ഉൽപ്പന്നങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും യാത്രാ നിയന്ത്രണം ബാധകമല്ല.

അതേസമയം അത്യാവശ്യ ഘട്ടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ പ്രത്യേക അനുവാദത്തോടുകൂടി മാത്രമേ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും യാത്രാ അനുമതി ലഭിക്കുകയുള്ളൂ. വാഹനങ്ങൾ ഉപയോഗിക്കുന്നവർ  ഡ്രൈവിംഗ് ലൈസൻസിനോടൊപ്പം   സ്വദേശികൾ  തിരിച്ചറിയൽ കാർഡും, രാജ്യത്തെ സ്ഥിരതാമസക്കാർ  റെസിഡന്റ് കാർഡും കരുതിയിരിക്കണം.

Follow Us:
Download App:
  • android
  • ios