റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. ഞായറാഴ്ച അഞ്ചുപേരാണ് മരിച്ചത്. 68 പേർ കൂടി രാജ്യത്ത് സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തരുടെ എണ്ണം 488 ആയി. ശനിയാഴ്ച രാത്രി 191 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. 

ഞായറാഴ്ച പകൽ 15 പേർക്ക് കൂടി രോഗം കണ്ടെത്തുകയായിരുന്നു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2385 ആയി ഉയർന്നു. രോഗം ബാധിച്ചവരിൽ 47 ശതമാനം സൗദി പൗരന്മാരും 53 ശതമാനം വിദേശികളുമാണ്. പുതിയതായി രേഖപ്പെടുത്തിയ മരണങ്ങളിൽ ഓരോന്ന് വീതം റിയാദിലും മക്കയിലുമാണ്. മൂന്നെണ്ണം ജിദ്ദയിലും.