Asianet News MalayalamAsianet News Malayalam

തൊഴിലാളികളുടെ ശമ്പളം മുടങ്ങിയാല്‍ സ്‍പോണ്‍സര്‍മാര്‍ കുടുങ്ങും

തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയോ പിടിച്ചുവെയ്ക്കുകയോ ചെയ്യുന്നത് സംബന്ധിച്ച പരാതികള്‍ കൂടിയ സാഹചര്യത്തിലാണ് അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്. 

sponsors will get fined for salary issues of employees in Kuwait
Author
Kuwait City, First Published Dec 13, 2019, 6:14 PM IST

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം വൈകിപ്പിച്ചാല്‍ സ്പോണ്‍സര്‍മാര്‍ക്ക് പിഴ ചുമത്തുമെന്ന് കുവൈത്ത് മാന്‍പവര്‍ അതോരിറ്റി അറിയിച്ചു.  ഇത് സംബന്ധിച്ച് ബോധവത്കരിക്കാന്‍ പ്രത്യേക ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ ശമ്പളം വൈകുന്ന ഓരോ മാസവും 10 ദീനാര്‍ വീതമായിരിക്കും പിഴ.

തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയോ പിടിച്ചുവെയ്ക്കുകയോ ചെയ്യുന്നത് സംബന്ധിച്ച പരാതികള്‍ കൂടിയ സാഹചര്യത്തിലാണ് അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്. ശമ്പളം പിടിച്ചുവെയ്ക്കാനോ വെട്ടിക്കുറയ്ക്കാനോ സ്‍പോണ്‍സര്‍ക്ക് അവകാശമില്ല. വാരാന്ത്യ അവധികളും വാര്‍ഷിക അവധികളും നിഷേധിക്കരുത്. സൂക്ഷിച്ചുവെയ്ക്കാന്‍ ആവശ്യപ്പെട്ട് തൊഴിലാളി നല്‍കിയാലല്ലാതെ പാസ്‍പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും തൊഴിലുടമ പിടിച്ചുവെയ്ക്കരുതെന്നും ഇതുമായി ബന്ധപ്പെട്ടുള്ള പരാതികളിന്മേല്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios