Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്ക് വാര്‍ഷിക അവധി നേരത്തെ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിക്ക് തുടക്കമാവുന്നു

യുഎഇയില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന ഈ ഘട്ടത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ താത്പര്യമുണ്ടെങ്കില്‍ അതിന് അനുവദിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. 

uae authorities unveiled early leave scheme for expatriates covid 19 coronavirus
Author
Abu Dhabi - United Arab Emirates, First Published Apr 6, 2020, 4:13 PM IST

അബുദാബി: സ്വകാര്യ മേഖലയില്‍ ജീവനക്കാര്‍ക്ക് വാര്‍ഷിക അവധി നേരത്തെയാക്കുന്ന പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനാജ്മെന്റ് അതോരിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് 'ഏര്‍ലി ലീവ്' പദ്ധതി നടപ്പാക്കുന്നത്.

യുഎഇയില്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന ഈ ഘട്ടത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ താത്പര്യമുണ്ടെങ്കില്‍ അതിന് അനുവദിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. വാര്‍ഷിക അവധി ആവശ്യമായ തീയ്യതികള്‍ അറിയിക്കാന്‍ ജീവനക്കാരോട് തൊഴിലുടമ ആവശ്യപ്പെടണം. അതല്ലെങ്കില്‍ തൊഴിലുടമയുടെയും തൊഴിലാളിയുടെയും പരസ്പര ധാരണയില്‍ വേതനമില്ലാത്ത അവധി നല്‍കുകയും ചെയ്യാം.

പ്രയാസമേറിയ സമയത്ത് പ്രവാസികളെ സഹായിക്കാനും നാട്ടിലേക്ക് മടങ്ങാനുള്ള അവരുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ടാണ് യുഎഇ ഭരണകൂടം ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ വിലക്ക് കൂടി നീങ്ങിയതിന് ശേഷമേ പ്രവാസികള്‍ക്ക് ഇത് പ്രയോജനപ്പെുത്താനാകൂ എന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios