അബുദാബി: യുഎഇയില്‍ കൊവിഡ് മുക്തരുടെ എണ്ണം വര്‍ധിക്കുന്നു. വ്യാഴാഴ്ച 994 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 47,412 ആയി. 

വ്യാഴാഴ്ച യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 335 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 281 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം  56,129 ആയി. 48,000 പരിശോധനകള്‍ അധികമായി നടത്തി. 

സൗദിയില്‍ കൊവിഡ് ബാധിച്ച് 45 പേര്‍ കൂടി മരിച്ചു

കുവൈത്തില്‍ 24 മണിക്കൂറിനിടെ 791 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു