Asianet News MalayalamAsianet News Malayalam

കൊറോണ ഭീഷണി; ഉംറ തീർഥാടകരെ സൗദി വിലക്കി

പുണ്യകേന്ദ്രങ്ങളായ മക്കയിലേക്കും മദീനയിലേക്കും ലക്ഷക്കണിനാളുകളാണ് ഓരോ ദിവസവും തീര്‍ഥാടനത്തിന് എത്തുന്നത്. ഇങ്ങനെ വരുന്ന തീർഥാടകർക്കാണ്​ താൽക്കാലികമായി വിലക്ക്​ ഏർപ്പെടുത്തിയിരിക്കുന്നത്​.

umrah pilgrimage to saudi arabia from foreign countries  is stopped temporarily
Author
Saudi Arabia, First Published Feb 28, 2020, 3:32 PM IST

റിയാദ്​: കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിൽ സൗദിയിലേക്ക് ലോക രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരെ വിലക്കി. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്​റ്റ്​ വിസക്കാര്‍ക്കും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. രാജ്യത്ത്​ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലക്കാണ് നടപടി.

പുണ്യകേന്ദ്രങ്ങളായ മക്കയിലേക്കും മദീനയിലേക്കും ലക്ഷക്കണിനാളുകളാണ് ഓരോ ദിവസവും തീര്‍ഥാടനത്തിന് എത്തുന്നത്. ഇങ്ങനെ വരുന്ന തീർഥാടകർക്കാണ്​ താൽക്കാലികമായി വിലക്ക്​ ഏർപ്പെടുത്തിയിരിക്കുന്നത്​. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദേശികളുടെ ഉംറ തീര്‍ഥാടനത്തിന്​ ഇത്​ ബാധകമാണ്​. കൊറോണ സ്ഥരീകരിച്ച രാജ്യങ്ങളില്‍ നിന്ന്​ ടൂറിസ്​റ്റുകളെയും വരാൻ അനുവദിക്കില്ല.

മറ്റ്​ ഗൾഫ്​ രാജ്യങ്ങളിലുള്ളവര്‍ക്ക് നാഷണല്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് ഇങ്ങോട്ട്​ യാത്ര ചെയ്യാനുള്ള അനുമതിയും റദ്ദാക്കി. പാസ്പോര്‍ട്ട് ഉപയോഗിച്ചേ ഇനി യാത്ര അനുവദിക്കൂ. സാഹചര്യം മാറിയാല്‍ വിലക്ക് നീക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകര്‍ക്ക് പ്രയാസങ്ങളുണ്ടായാല്‍ അത് വിവിധ രാജ്യങ്ങളിലേക്ക് പടരും. ഈ സാഹചര്യം തടയുകയാണ് നിയന്ത്രണത്തിന്റെ ലക്ഷ്യം. 

Follow Us:
Download App:
  • android
  • ios