ദുബായ്: സാധനങ്ങളുടെ സുരക്ഷയും ആരോഗ്യപരമായ മുന്‍കരുതലുകളും സ്വീരിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലാണ് യൂണയന്‍ കോപ് അവ വീട്ടിലെത്തിക്കുന്നതെന്ന് ഹാപ്പിനെസ് ആന്റ് മാനേജിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര് ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. സാധനങ്ങള്‍ സ്റ്റോറുകളില്‍ എത്തുന്നതിന് മുമ്പ് ഇറക്കുമതി മുതല്‍ സംഭരണവും വിതരണവും വരെയുള്ള എല്ലാ ഘട്ടത്തിലും യുഎഇ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പും ദുബായ് മുനിസിപ്പാലിറ്റിയും അംഗീകരിച്ച അന്താരാഷ്ട്ര ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിതരണക്കാരെയാണ് യൂണിയന്‍കോപ് ആശ്രയിക്കുന്നത്. 

ഹോം ഡെലിവറിയുടെ കാര്യത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഓരോ സാധനത്തിനും അനിയോജ്യമായതും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരവുമുള്ള പ്രത്യേകം സംവിധാനങ്ങള്‍ വഴിയാണ് അവ വീട്ടിലെത്തിക്കുന്നത്.  ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുന്ന സംഭരണികളുടെയും അവ കൊണ്ടുപോവുന്ന വാഹനങ്ങളുടെയും അകവും പുറവും പതിവായി വൃത്തിയാക്കുന്നുണ്ട്. മനുഷ്യസ്പര്‍ശമേല്‍ക്കുന്ന എല്ലാ ഭാഗങ്ങളും ദുബായ് മുനിസിപ്പാലിറ്റി അംഗീകരിച്ച അണുനാശിനികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കും. ഇതിന് പുറമെ സാധനങ്ങള്‍ എത്തിച്ചുനല്‍കുന്ന ഡെലിവര്‍ ഓഫീസര്‍മാരും എല്ലാവിധ ആരോഗ്യ മുന്‍കരുതലുകളും സ്വീകരിക്കും. ഇവര്‍ക്ക് പനിയുടെയോ ചുമയുടെയോ മറ്റേതെങ്കിലും അസുഖങ്ങളുടെയോ ലക്ഷണങ്ങളുണ്ടായാല്‍ അപ്പോള്‍ തന്നെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തും. ഓരോ തവണയും സോപ്പും വെള്ളവും ഉപയോഗിച്ചോ അല്ലെങ്കില്‍ അംഗീകൃത അണുനാശിനികള്‍ ഉപയോഗിച്ചോ ഇവര്‍ കൈകള്‍ വൃത്തിയാക്കും. മുഖം, മൂക്ക്, വായ, കണ്ണ് എന്നീ ശരീരാഭാഗങ്ങളിലുള്ള സ്പര്‍ശനം കുറയ്ക്കണമെന്നും ഫേസ് മാസ്ക്കുകളും ഗ്ലൌസുകളും മറ്റ് സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള നിര്‍ദേശം എല്ലാ ജീവക്കാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ മതിയായ പരിശീലനം ലഭിച്ചവരാണ് എല്ലാ ജീവനക്കാരുമെന്നും അല്‍ ബസ്തകി പറഞ്ഞു.